20,000 തി​ക​ച്ച് ‘എ​ലീ​റ്റ് ലി​സ്റ്റി’​ൽ പൂ​ജാ​ര

മും​ബൈ: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 20,000 റ​ൺ​സ് എ​ന്ന അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര മി​ക​വി​ന്റെ മ​ഹാ​പു​സ്ത​ക​ത്തി​ൽ. ര​ഞ്ജി​യി​ൽ വി​ദ​ർ​ഭ​ക്കെ​തി​രെ സൗ​രാ​ഷ്ട്ര​ക്കാ​യി ബാ​റ്റു വീ​ശു​ന്ന​തി​നി​ടെ​യാ​ണ് സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ, രാ​ഹു​ൽ ദ്രാ​വി​ഡ്, സു​നി​ൽ ഗ​വാ​സ്ക​ർ എ​ന്നി​വ​ർ നേ​ര​ത്തെ കു​റി​ച്ച വ​ലി​യ നേ​ട്ടം പൂ​ജാ​ര​യും സ്വ​ന്ത​മാ​ക്കി​യ​ത്. 260 ക​ളി​ക​ളി​ൽ 51.96 ശ​രാ​ശ​രി​യി​ലാ​ണ് താ​രം 20,000 റ​ൺ​സ് പി​ന്നി​ട്ട​ത്. രാ​ഹു​ൽ ദ്രാ​വി​ഡ് 23,794ഉം ​സ​ചി​ൻ 25,396ഉം ​ഗ​വാ​സ്ക​ർ 25,834ഉം ​നേ​ടി​യി​ട്ടു​ണ്ട്. ര​ഞ്ജി​യി​ൽ എ​ന്നും സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന 36കാ​ര​ന് ദേ​ശീ​യ ജ​ഴ്സി​യി​ൽ 103 ക​ളി​ക​ള​ലാ​യി 7,195 റ​ൺ​സ് ആ​ണ് സ​മ്പാ​ദ്യം. സ​മീ​പ​കാ​ല​ത്ത് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ നി​ര​യി​ൽ പൂ​ജാ​ര സാ​ന്നി​ധ്യ​മ​ല്ല.

Tags:    
News Summary - Cheteshwar Pujara Joins Elite Club as the Fourth Indian to Surpass 20,000 First-Class Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.