മാറ്റ് ഹെൻറി

ചാമ്പ്യൻസ് ട്രോഫി; മാറ്റ് ഹെൻറിയുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് മിച്ചൽ സാന്റ്നർ

ന്യൂ ഡൽഹി: ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിനോടടുത്ത വേളയിൽ മാറ്റ് ഹെൻറിയുടെ പരിക്കിനെക്കുറിച്ച് ആശങ്കാകുലരാണ് ന്യൂസിലൻഡ് ടീം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ സെമിഫൈനലിൽ ഹെൻറിക്ക് തോളിന് പരിക്കേറ്റിരുന്നു. ഇത് ഫൈനലിലെ അദ്ദേഹത്തിന്‍റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വം ഉയർത്തുന്നു.

മാറ്റ് ഹെൻറിയുടെയുടെ പരിക്കിനെക്കുറിച്ചും ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അദ്ദേഹം പങ്കെടുക്കാനുള്ള സാധ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ പങ്കുവച്ചു. ടീം മാനേജ്മെന്‍റ് ഹെൻറിയുടെ കായികക്ഷമത നിരീക്ഷിക്കുകയാണെന്നും പരിശീലന സെഷനുകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലിൽ കളിക്കാൻ ഹെൻറിക്ക് കഴിഞ്ഞില്ലെങ്കിൽ അത് ടീമിന് വലിയ തിരിച്ചടിയാകും. ലീഗ് ഘട്ട മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ കുഴപ്പത്തിലാക്കിയ ബൗളറായിരുന്നു ഹെൻറി.  ദുബൈ  ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരായി ന്യൂസിലൻഡ് ഇന്നിറങ്ങും. 

Tags:    
News Summary - Champions Trophy; Mitchell Santner shares details about Matt Henry's injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.