അശ്വിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് ബുംറ; കണ്ടാസ്വദിച്ച് രാഹുൽ ​ദ്രാവിഡ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നെറ്റ്സിൽ പരിശീലനത്തിനിടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് പേസര്‍ ജസ്പ്രീത് ബുംറ. അശ്വിന്റെ മുന്നില്‍ വെച്ചാണ് ബുംറയുടെ പരീക്ഷണം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇതുകണ്ട് ആസ്വദിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ കണ്ട് നിരവധി പേരാണ് ബുംറയെ പ്രശംസിച്ചെത്തുന്നത്. 

രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഒപ്പമെത്താനാകൂ. ഒ​ന്നാം ടെ​സ്റ്റി​ൽ ദ​യ​നീ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. മൂ​ന്ന​ര​ദി​വ​സ​ത്തി​ന​കം ക​ളി ഇ​ന്നി​ങ്സി​ന് ജ​യി​ച്ചു ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​തി​ഥേ​യ പേ​സ​ർ​മാ​ർ വി​ള​യാ​ടി‍യ സെ​ഞ്ചൂ​റി​യ​ൻ പി​ച്ചി​ലെ എ​ക്സ്ട്രാ ബൗ​ൺ​സി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ കൂ​ടാ​രം​ക​യ​റി. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ കെ.​എ​ൽ. രാ​ഹു​ൽ നേ​ടി​യ ശ​ത​ക​വും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വി​രാ​ട് കോ​ഹ്‌​ലി കു​റി​ച്ച 76 റ​ൺ​സും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ദൈ​ന്യ​ത കൂ​ടി​യേ​നെ. ഇന്ത്യൻ താരങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുന്നത്.

പ​രി​ക്ക് കാ​ര​ണം പു​റ​ത്തി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ദേ​ജ തി​രി​ച്ചെ​ത്തും. ന്യൂ​ലാ​ൻ​ഡ്സി​ലെ പി​ച്ച് ബാ​റ്റി​ങ്ങി​നും ഒ​രു പ​രി​ധി​വ​രെ സ്പി​ൻ ബൗ​ള​ർ​മാ​ർ​ക്കും അ​നു​കൂ​ല​മാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ങ്ങി​നെ​യെ​ങ്കി​ൽ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നെ നി​ല​നി​ർ​ത്താ​നാ​ണ് സാ​ധ്യ​ത. പേ​സ​ർ​മാ​രാ​യ ഷാ​ർ​ദു​ൽ താ​ക്കൂ​റി​നെ​യും പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ​യും മാ​റ്റി ആ​വേ​ഷ് ഖാ​നെ​യും മു​കേ​ഷ് കു​മാ​റി​നെ​യും ആ​ദ്യ ഇ​ല​വ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ച​ന​യു​ണ്ട്. ജ​ദേ​ജ​യു​ടെ വ​ര​വ് ഒ​രു സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ​റെ കു​റ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചേ​ക്കും. ബാ​റ്റ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ പു​ന​ർ​വി​ചി​ന്ത​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ശ്വി​നെ​യോ ഒ​രു പേ​സ​റെ​യോ പി​ൻ​വ​ലി​ക്കും.

ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ തെംബ ബാവുമക്ക് പകരം അവസാന ടെസ്റ്റ് കളിക്കുന്ന ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഒ​ന്നാം ടെ​സ്റ്റി​ന്റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 185 റ​ൺ​സ​ടി​ച്ച എ​ൽ​ഗ​റി​ന്റെ യാ​ത്ര​യ​യ​പ്പ് മ​ത്സ​ര​ത്തി​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും ആ​തി​ഥേ​യ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ബാവുമക്ക് പകരം സുബൈര്‍ ഹംസയും കോയെറ്റ്‌സിക്ക് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും. 

Tags:    
News Summary - Bumrah imitates Ashwin's bowling action; Rahul Dravid Enjoys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.