Posted On
date_range Updated On
date_range തകർത്തടിച്ച് ജെയ്സ്വാൾ, സെഞ്ചുറി; നേപ്പാളിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസെടുത്തു. ഓപ്പണർ യാശ്വസി ജെയ്സ്വാൾ സെഞ്ചുറി നേടി.
യാശ്വസി ജെയ്സ്വാൾ (49 പന്തിൽ 100), റിങ്കു സിങ് (15 പന്തിൽ 37), ശിവം ദുബെ (19 പന്തിൽ 25), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദ് (23 പന്തിൽ 25), തിലക് വർമ (10 പന്തിൽ 2), ജിതേഷ് ശർമ (നാല് പന്തിൽ 5) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ സംഭാവന.
ഏഴ് സിക്സും എട്ട് ബൗണ്ടറിയും അടങ്ങിയതായിരുന്നു ജെയ്സ്വാളിന്‍റെ സെഞ്ചുറി ഇന്നിങ്സ്. അവസാന ഓവറുകളിൽ ദുബെയും റിങ്കു സിങ്ങും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്. ഇരുവരും പുറത്താകാതെ നിന്നു.
ദിപേന്ദ്ര സിങ് ഐരീ രണ്ട് വിക്കറ്റ് നേടി. സോംപാൽ കാമി, സന്ദീപ് ലമിച്ചെൻ എന്നിവർ ഓരോ വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.