വിക്കറ്റ്​ പോയ അരിശം​ കസേരയോട്​ ​തീർത്ത്​ കോഹ്​ലി; ശാസിച്ച്​ ഐ.പി.എൽ- വിഡിയോ വൈറൽ

ബംഗളൂരു: ബുധനാഴ്ച ഹൈദരാബാദിനെതിരെ ജയിച്ച്​ പോയിന്‍റ്​ നിലയിൽ മുന്നി​ലെത്തിയിട്ടും കളിയിൽ ബാംഗ്ലൂർ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ പ്രകടനമാണ്​ സമൂഹ മാധ്യമങ്ങളിൽ ചിരിയായും ട്രോളുകളായും പടർന്നത്​. ഹോൾഡർ എറിഞ്ഞ പന്തിൽ വിജയ്​ ശങ്കർക്ക്​ ക്യാച്ച്​ സമ്മാനിച്ച്​ പവലിയനിലേക്ക്​ മടങ്ങിയ കോഹ്​ലി വഴിയിൽ ആളൊഴിഞ്ഞുകിടന്ന കസേരയോടാണ്​ ദേഷ്യം തീർത്തത്​. ക്യാപ്​റ്റന്‍റെ ബാറ്റുകൊണ്ട്​ അടികിട്ടിയ കസേര ദൂരേക്ക്​ തെറിച്ചുവീണു. തൊട്ടപ്പുറത്ത്​ ഹൈദരാബാദ്​ സഹതാരങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. അവർക്ക്​ മുമ്പിലായിരുന്നു സൂപർ താരത്തിന്‍റെ കട്ടകലിപ്പ്​.

28 പന്ത്​ നേരിട്ട്​ 31 റൺസ്​ എടുത്ത കോഹ്​ലി 13ാം ഓവറിലാണ്​ മടങ്ങിയത്​. ലെഗ്​സൈഡിലേക്ക്​ തട്ടിയിടാനുള്ള ശ്രമം പാളി പന്ത്​ വിജയ്​ ശങ്കറുടെ കൈകളിലെത്തുകയായിരുന്നു. മനോഹരമായി ബാറ്റുവീശി മികച്ച ടോട്ടലിലേക്ക്​ കുതിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മടക്കം. ഇതോടെയാണ്​ അരിശം കസേരയോട്​ തീർത്തത്​.


മുമ്പും സമാന സംഭവങ്ങൾക്ക്​ കോഹ്​ലി പ്രശസ്​തനാണെങ്കിലും അടുത്തിടെയായി മൈതാനത്ത്​ നല്ല പിള്ളയായെന്നായിരുന്നു സംസാരം. അതുപക്ഷേ, ഒറ്റ കളിയിൽ തിരുത്തി പഴയ റോളിലേക്ക്​ തിരിച്ചെത്തിയെന്നാണ്​ ട്രോളന്മാരുടെ പ്രതികരണം. കളിക്കിടെയുള്ള പ്രകടനത്തിന്​ എതായാലും ഔദ്യോഗികമായി ശാസിച്ച്​ അംപയർ വിഷയം അവസാനിപ്പിച്ചിട്ടുണ്ട്​.


News Summary - Angry Virat Kohli Smashing Chair In IPL 2021 Dugout Lands RCB Captain Official Reprimand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.