Posted On
date_range Updated On
date_range അഹ്മദാബാദും ലഖ്നോയും ഇനി ഐ.പി.എല്ലിൽ
ന്യൂഡൽഹി: എട്ടു ടീമുകൾ മാറ്റുരച്ച ഐ.പി.എല്ലിൽ അഹ്മദാബാദും ലഖ്നോയും എത്തുന്നതോടെ ഇനി 10 ടീമുകൾ. ഇരു ടീമുകൾക്കും ഇന്ത്യൻ പ്രിമിയർ ലീഗ് ഗവേണിങ് കൗൺസിൽ അന്തിമാംഗീകാരം നൽകി.
സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പാണ് ലഖ്നോയുടെ ഉടമകളെങ്കിൽ സി.വി.സി കാപിറ്റൽസാകും അഹ്മദാബാദിനെ ഇറക്കുക. എല്ലാ ടീമുകൾക്കും താരങ്ങളെ കണ്ടെത്താനുള്ള മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിൽ നടക്കും. മുന്നോടിയായി പുതിയ രണ്ട് ടീമുകൾക്ക് കരട് ടീമിനെ കണ്ടെത്താൻ സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.