അവസാന ഓവറിൽ ജയിക്കാൻ വേണ്ടത്​ 35 റൺസ്​; ആറുപന്തും സിക്​സടിച്ച്​ ജോൺ ഗ്ലാസ്​

ഡബ്ലിൻ: പലതരം ഐതിഹാസിക ഫിനിഷിങ്ങുകൾ കണ്ടവരാണ്​ ക്രിക്കറ്റ്​ ​പ്രേമികൾ. പക്ഷേ ഇതുപോലൊന്ന്​ കണ്ടിട്ടുണ്ടാവില്ല. അവസാന ഓവറിൽ വിജയത്തിലേക്ക്​ വേണ്ട 35 റൺസ്​ അടിച്ചെടുത്താണ്​ അയർലണ്ടുകാരനായ ജോൺ ഗ്ലാസ്​ വാർത്തകളിൽ ഇടം നേടിയത്​.

അയർലണ്ടി​െല ക്ലബ്​ ക്രിക്കറ്റ്​ മത്സരത്തിനിടെയാണ്​ സംഭവം. ക്രെഗാഗും ബാലിമീനയും തമ്മിൽ ഏറ്റുമുട്ടിയ മത്സരമാണ്​ അവിസ്​മരണീയ നിമിഷങ്ങൾക്ക്​​ സാക്ഷ്യം വഹിച്ചത്​. ആദ്യം ബാറ്റ്​ ചെയ്​ത ക്രെഗാഗ്​ 20 ഓവറിൽ 147 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ബാലിമീനക്ക്​ 19 ഒാവറിൽ ഏഴുവിക്കറ്റിന്​ 113 റൺസെടുക്കാനേ ആയുള്ളൂ.അവസാന ഓവറിൽ വിജയത്തിലേക്ക്​ 35 റൺസ്​ വേണമെന്നിരിക്കേ ക്രെഗാഗ്​ വിജയം ഉറപ്പിച്ചു നിൽക്കുകയായിരുന്നു.

അവിടെ നിന്നായിരുന്നു ഗ്ലാസിന്‍റെ വിസ്​മയ പ്രകടനം. ഓവറിലെ ആറുപന്തും സിക്​സറിച്ച്​ ഗ്ലാസ്​ എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. മത്സരത്തിൽ 87 റൺസുമായി പുറത്താകാതെ നിന്ന ജോൺ ഗ്ലാസ്​ തന്നെയാണ്​ മാൻ ഓഫ്​ ദ മാച്ച്​. 

Tags:    
News Summary - Needing 35, batsman hits six sixes in final over to win match, celebrations video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.