Posted On
date_range Updated On
date_range സായിൽ 554 പരിശീലകർ ഒഴിഞ്ഞുകിടക്കുന്നു
ന്യൂഡൽഹി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) 554 പരിശീലകരുടെ ഒഴിവുണ്ടെന്ന് കേന്ദ്രം. 350 ലധികം സഹ പരിശീലകരെ നിയമിക്കുന്നതിനായി ജനുവരിയിൽ റിക്രൂട്ട്മെന്റ് ആരംഭിച്ചെങ്കിലും 464 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 100ൽ അധികം ഒഴിവാണുള്ളത്.
മുഖ്യ പരിശീലകരുടെ 90 ഒഴിവുകൾ ഉൾപ്പെടെയാണ് 554 സ്ഥാനങ്ങൾ നികത്താനുള്ളതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. അഞ്ച് വർഷത്തിനിടെ പരിശീലകരുടെ പരിശീലനത്തിനും നൈപുണ്യ വികസന പരിപാടികൾക്കുമായി 8.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.