സ്പർശം 2026’ മെഗാ ഇവന്റ് ഡിസംബർ മൂന്നിന്
മക്ക: മക്കയിലെ മലയാളി നഴ്സസ് ഫോറം (എം.എൻ.എഫ്) ‘സ്പർശം 2026’ എന്ന പേരിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു.
ഡിസംബർ മൂന്നിന് വൈകിട്ട് മക്ക നവരിയ്യയിലെ മാംലക്ക ഓഡിറ്റോറിയത്തിലാണ് പരിപാടി. മുഖ്യാതിഥിയായി ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അസീസിയ പാനൂർ ഹോട്ടലിൽ നടന്ന പരിപാടിയുടെ പ്രഖ്യാപന യോഗത്തിൽ എം.എൻ.എഫ് ഭാരവാഹികളായ പ്രസിഡന്റ് മുസ്തഫ മലയിൽ, ജനറൽ സെക്രട്ടറി അബ്ദുൽ സലിഹ് മാളിയേക്കൽ, ട്രഷറർ നിസ നിസാം, വൈസ് പ്രസിഡന്റ് ബുഷാറുൽ ജമാൽ, ജോയിന്റ് സെക്രട്ടറി സമീന സാക്കിർ ഹുസൈൻ, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ നസീഫ് (കൾച്ചറൽ), സദകത്തുല്ല (മീഡിയ), ഷമീം നരിക്കുനി (സ്പോൺസർഷിപ്പ്) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.