പാറത്തോട് അബ്ദുന്നാസ്വിർ മൗലവിക്ക് ജിദ്ദയിൽ ഡി.കെ.ഐ.സി.സി സ്വീകരണം നൽകിയപ്പോൾ
അബ്ദുന്നാസർ മൗലവിക്ക് സ്വീകരണം
ജിദ്ദ: പൊതുസമൂഹത്തിൽ മുസ്ലിം സമുദായം അകാരണമായി പാർശ്വവൽക്കരിക്കപ്പെടുമ്പോൾ വൈകാരിക പ്രതികരണങ്ങൾക്കപ്പുറം വിവേകവും ആത്മീയ കരുത്തും സാമൂഹിക ഇടപെടലുകളും മുൻനിർത്തിയുള്ള സമീപനമാണ് അനിവാര്യമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി പാറത്തോട് അബ്ദുന്നാസർ മൗലവി പറഞ്ഞു. ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഡി.കെ.ഐ.സി.സി) ജിദ്ദ സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ അൽ റബ്വ അൽ സലാമ ഹാളിൽ പ്രസിഡന്റ് സൈദു മുഹമ്മദ് കാശിഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്ലോബൽ പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസ്വിർ മൗലവി മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി ഹാജി ശാസ്താംകോട്ട, ജിദ്ദ കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ പന്തളം എന്നിവർ സംസാരിച്ചു. ചടങ്ങിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അലി തേക്കുതോട് അബ്ദുന്നാസ്വിർ മൗലവിക്ക് ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ദിലീപ് ഉസ്മാൻ താമരക്കുളം സ്വാഗതവും ട്രഷറർ റാഷിദ് വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.