മാർക്ക് & സേവ് നാലാം വാർഷികാഘോഷം നവംബർ 23 ന് തുടങ്ങും

മസ്കത്ത്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് & സേവ് നാലാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ജി.സി.സി രാജ്യങ്ങളിലെ വിവിധ ഔട്ട്‌ലെറ്റുകളിൽ പ്രത്യേക വിലക്കുറവുകളും പ്രമോഷനുകളും വിനോദ പരിപാടികളും ഒരുക്കിയതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളും ലഭ്യമാക്കും. ഷോപ്പിങ്ങിനൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന ഗെയിമുകൾ, ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, വിനോദ പരിപാടികൾ എന്നിവയും തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ സംഘടിപ്പിക്കും.

കമ്പനിയുടെ നാലുവർഷത്തെ വളർച്ചയും ജി.സി.സിയിലെ പ്രവർത്തന മികവും ആഘോഷങ്ങളുടെ ഭാഗമായി അധികൃതർ വിശദീകരിച്ചു. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് വാർഷികാഘോഷമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ മാർക്ക് & സേവ് സെയിൽസ് ഹെഡ് മുഹമ്മദ് റിഹാൻ ഷാദ്, പബ്ലിക് റിലേഷൻസ് മാനേജർ അബ്ദുല്ല യാക്കൂബ് അൽ അമ്രി, കൊമേഴ്‌സ്യൽ മാനേജർ മുഹമ്മദ് യാസിർ അറഫാത്ത്, മാർക്കറ്റിങ് മാനേജർ ഷാഫി ഷക്കീർ എന്നിവർ പങ്കെടുത്തു. വാർഷികാഘോഷ ഓഫറുകളുടെ വിശദാംശങ്ങൾ കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.

Tags:    
News Summary - GCC Retail Offers Kick Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.