ട്രെയിനിങ് ക്യാമ്പ് പോസ്റ്റർ പ്രകാശനത്തിൽ നിന്ന്

ട്രെയിനിങ് ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: കുട്ടികൾക്കായുള്ള ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫുട്ബോൾ ട്രെയിനിംഗ് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രശസ്ത ഫുട്ബോൾ കോച്ചും മിനർവ ഫുട്ബോൾ അക്കാദമി ഫൗണ്ടറുമായ രഞ്ജിത്ത് ബജാജ് ആണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ഹൂറ എം.ജെ.ഡി ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സൈറോ അക്കാദമിയും ഇന്ത്യൻ ഇസ്ലാഹി സെന്ററും ചേർന്നാണ് നോട്ടീസ് പ്രകാശനം സംഘടിപ്പിച്ചത്. ചടങ്ങിൽ സൈറോ അക്കാദമി ചെയർമാൻ റഹ്മത്തലി, മാനേജിംഗ് ഡയറക്ടർ മിറാഷ്, ഐ.എസ്.സി ഫുട്ബോൾ ക്യാമ്പ് കോർഡിനേറ്റർ ഫാസിൽ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഭക്ഷണക്രമം മുതൽ പരിശീലനവും കഠിനാധ്വാനവും വരെ ഓരോ കാര്യവും വ്യക്തിയുടെ തിരഞ്ഞെടുപ്പുകളാണെന്നും, അതുപോലെ വിജയം നേടുന്നതും ഓരോരുത്തരുടെയും തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ആശ്രയിച്ചാണെന്നും രഞ്ജിത്ത് ബജാജ് പറഞ്ഞു. ചർമ്മത്തിന്റെ നിറമോ ജാതിയോ വർഗ്ഗമോ സാമ്പത്തിക പശ്ചാത്തലമോ മാതാപിതാക്കളുടെ സമ്പത്തോ ഒരാളുടെ വിജയത്തെ നിർണയിക്കുന്ന ഘടകങ്ങളല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മറിച്ച്, വ്യക്തിയുടെ കഴിവും അർപ്പണബോധവും കഠിനാധ്വാനവും പ്രവർത്തനങ്ങളുമാണ് വിജയത്തിലേക്കുള്ള യഥാർഥ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി. 5 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.   

Tags:    
News Summary - Training camp poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.