ശഫീഖ്, ലുബൈന ഇബ്രാഹിം എന്നിവർക്കുള്ള ഉപഹാരം സുബൈർ എം.എം , മുഹ്യുദ്ദീൻ എം.എം എന്നിവർ കൈമാറുന്നു

ലുബൈന ഇബ്രാഹീമിനും ഭർത്താവ് ശഫീഖിനും യാത്രയയപ്പ് നൽകി

മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്രസമിതി അംഗം ലുബൈന ഇബ്രാഹീമിനും ഭർത്താവ് ശഫീഖിനും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നല്‍കി. പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, കേന്ദ്ര സമിതി അംഗങ്ങളായ അനീസ് വി.കെ, റഷീദ സുബൈർ, വനിത വിഭാഗം പ്രസിഡന്റ് ശബീഹ ഫൈസൽ, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, പി.എസ്. എം ശരീഫ്, ഫസലു റഹ്മാൻ, സൗദ പേരാമ്പ്ര, ഷമീർ ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലുബൈന ഇബ്രാഹിം, ശഫീഖ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി സമാപനം നിർവഹിക്കുകയും ചെയ്തു. 

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.