ജീവജലം കുടിവെള്ള പദ്ധതി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമിയിൽ

മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ജീവജലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമി ക്യാമ്പസിൽ ഒരുക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി.കെ. ഫിറോസ് എം.എൽ.എ നിർവഹിച്ചു. വില്യാപ്പള്ളി കുന്നുമ്മൽ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥമാണ് കുടിവെള്ള സംവിധാനം അക്കാദമിക്ക് സമർപ്പിച്ചത്.

വാവാട് മുഹമ്മദ് ഹൈതമി ഉസ്താദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിശിഷ്ട വ്യക്തികൾ സംസാരിച്ചു. ദാറുൽ അസ്ഹർ വർക്കിംഗ് സെക്രട്ടറി പി.സി. മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.എം. ബഷീർ ഹാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - Bahrain KMCC Water Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.