‘ലിംഗ വിവേചന’ സമരം പറയുന്നത്

ആണും പെണ്ണൂം ഒരുമിച്ചിരുന്നാൽ ആർക്കാണെടോ കുരു പൊട്ടുന്നേ....... കോഴിക്കോട് ഫാറൂഖ് കോളജിനു മുന്നിലെ കവാടത്തിനു മുന്നിൽ നിന്നു ഈയിടെ കേട്ട  മുദ്രാവാക്യം. വിഷയം പുതുമയുള്ളതല്ലെങ്കിലും ഫാറൂഖ് കോളജിലെ പ്രശ്നം പുതിയതാണ്. ബിരുദ തല മലയാളം ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് അധ്യാപകൻ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ‘ലിംഗ വിവേചനം’ ആരോപിച്ച് ഒമ്പത് വിദ്യാർഥികൾ കളാസിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ലിംഗ വിവേചനത്തെ കുറിച്ച മാധ്യമ ചർച്ചകൾ, സോഷ്യൽ മീഡിയയിൽ സാംസ്കാരിക നായകരുടെ വാചക മേളകൾ. ക്ലാസ് റൂം അച്ചടക്കത്തിെൻ്റ ഭാഗമായാണ് നടപടിയെന്ന് കോളജ് അധികൃതരും അത് ലിംഗ വിവേചനമാണെന്ന് ഒരു കൂട്ടം വിദ്യാർഥികളും പറയുന്നു.

കോളജ് ക്ളാസ് റൂമിൽ നിന്ന് വിദ്യാർഥികൾ ഇറങ്ങിപ്പോവുന്നതും അച്ചടക്ക ലംഘനത്തിന് കുട്ടികളെ സസ്പെൻ്റ് ചെയ്യുന്നതും പുറത്താക്കിയവരെ തിരിച്ചെടുക്കാൻ സമരം നടത്തുന്നതും കേരളത്തിൽ അസാധാരണ സംഭവമല്ല. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളം സാംസ്കാരിക ഏറ്റുമുട്ടലുകളും സജീവ ചർച്ചയാവുന്നത് സ്വാഭാവികം. അത് ഇനിയും തുടരാനാണ് സാധ്യത. ഓരാ വീട്ടിലും നടക്കുന്ന ഈ ആശയ സംഘട്ടനം തെരുവിലിറങ്ങിയെന്നേയുള്ളൂ. മാസങ്ങൾക്ക് മുമ്പു നടന്ന ചുംബന സമരം ഈ ഏറ്റുമുട്ടലിെൻറ മറ്റൊരു പതിപ്പായിരുന്നു. രാഷ്ട്രീയ അസ്ഥിത്വം സ്ഥാപിക്കാനുള്ള താൽപര്യവും കൂടെയുള്ളതിനാൽ ഫാറൂഖ് കോളജിലെ ലിംഗ സമത്വ സമരത്തിന് ദേശീയ മാനം കൈവന്നത് സ്വാഭാവികം.


കണ്ടും കേട്ടും പറഞ്ഞും അറിഞ്ഞും നാം പരിചയിച്ച ശീലങ്ങളുണ്ട്. മതത്തിനും കീഴ്വഴക്കങ്ങൾക്കും അതിൽ പങ്കുണ്ട്്. അത് തീർത്തും മറ്റൊരു രാജ്യത്തേതിൽ നിന്ന് വ്യത്യസ്തവുമാണ്. പുരുഷൻമാർ തമ്മിൽ ഹസ്തദാനം ചെയ്തും സ്ത്രീകളോടാണെങ്കിൽ കൈകൂപ്പുന്നതുമാണ് മലയാളിയുടെ അഭിവാദ്യ രീതി. നാളെ മുതൽ ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യാനൊരുങ്ങിയാൽ അത് ഏറ്റുമുട്ടലിന് വഴിവെക്കും. വിദേശിയായ വനിതാ സുഹൃത്തിനോട് you are looking sexy എന്ന് പറഞ്ഞാൽ താങ്ക്യു എന്നായിരിക്കും അവരുടെ മറുപടി. അതൊരു അംഗീകാരമായിട്ടാണ് അവർ കാണുന്നത്. എന്നാൽ അതേ വാചകം മലയാളി  സ്ത്രീയോട് പറഞ്ഞാൽ സ്വീകാര്യത ലഭിക്കില്ലെന്ന് മാത്രമല്ല, ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതിെൻ്റ പേരിൽ അഴിയെണ്ണേണ്ടി വരികയും ചെയ്യും. സംസ്കാരങ്ങളുടെ അന്തരമാണത്.

ഹോളണ്ടിൽ നടന്ന പത്രപ്രവർത്തക പരിശീലനത്തിനിടെ ദുഖകരമായ അനുഭവമുണ്ടായി. വിയറ്റ്നാം ടെലിവിഷനിലെ വാർത്താ അവതാരക ഫാം തൈ ചാങ് ക്ളാസിൽ ഉറങ്ങിയത് മൊബൈലിൽ പകർത്തി. വെറും കൗതുകത്തിന്. ഉറക്കം ഉണർന്ന ശേഷം ഈ ചിത്രം കാണിച്ചപ്പോൾ ചാങ് അത്യധികം ക്ഷുഭിതയായി. ഉറങ്ങുന്നവരുടെ ചിത്രം എടുക്കുന്നത് വിയറ്റ്നാമിൽ നല്ല ശകുനമല്ലത്രെ. അൽപ ദിവസം കഴിഞ്ഞ്  അമ്മായി മരിച്ചതിനെ തുടർന്ന് കോഴ്സ് പൂർത്തിയാക്കാതെ  അവർ വിയറ്റ്നാമിലേക്ക് മടങ്ങി. ഫോട്ടോ എടുത്തതും മരണവും തമ്മിൽ ബന്ധമില്ലെന്ന് നമുക്കറിയാം. വി.എസ് അച്ചുതാനന്ദനും ആര്യാടൻ മുഹമ്മദൂം നിയമസഭയിൽ ഉറങ്ങുന്ന ഹാരിസ് കുറ്റിപ്പുറത്തിെൻറ ചിത്രം പത്രത്തിെൻറ ഒന്നാം പേജിൽ പ്രസിദ്ധികരിച്ചിട്ട് കൊല്ലം ഒരു പാട് കഴിഞ്ഞു. വിശ്വാസങ്ങളുടേയും സംസ്കാരങ്ങളുടേയും അതിർ വരമ്പ് രാജ്യങ്ങൾ തമ്മിലല്ല, സംസ്ഥാനങ്ങൾ തമ്മിൽ വരെയുണ്ട്. ഉത്തരേന്ത്യക്കാരെൻറ ഭക്ഷണ രീതിയല്ലല്ലോ നമ്മുടേത്.


ക്ലാസിൽ ആൺ കുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരിക്കാനുള്ള അവകാശത്തിന് പോരാടുന്നവർ ബസ്സിലും ട്രെയിനിലും ഈ അവകാശം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുമോ?  സ്ത്രീകളെ ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുമോ? ടോയ് ലറ്റിൽ വെള്ളത്തിന് പകരം ടിഷ്യൂ പേപർ മതിയെന്ന് വെക്കുമോ? വിവാഹത്തിന് പകരം ലിവിങ് ടുഗതർ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമോ?. ക്ലാസിൽ ഒരുമിച്ചിരിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടിയാൽ മാത്രം ലിംഗ വിവേചനം അവസാനിക്കുമോ?.

സമൂഹത്തിന്‍റെ പരിപ്രേക്ഷ്യമാണ് സ്കൂളുകളും കലാലയങ്ങളും. പ്രത്യേക സാമ്പത്തിക മേഖല പോലെ കലാലയങ്ങൾ സ്വതന്ത്ര രാജ്യങ്ങളല്ല. പ്രത്യേക വേർതിരിവുകളില്ലാതെ ആൺ, പെൺ സ്വതന്ത്ര ഇടപെടൽ നല്ലതാണ്. വിദേശ സർവ്വകലാശാലകളിൽ കാണുന്ന ഗ്ലോബൽ അറ്റ്മോസ്ഫിയർ സ്വതന്ത്ര വ്യക്തിത്വ വികാസത്തിന് ഉചിതവുമാണ്. എന്നാൽ, മാറ്റം നാടിനൊപ്പമാവണം. ഇല്ലെങ്കിൽ സംഘട്ടനമാവും ഫലം.

ലിംഗ വിവേചനം എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ജെൻഡർ എന്നാൽ സ്ത്രീയും പുരുഷനും തമ്മിലെ ജൈവപരമായ വ്യത്യാസമല്ല, സമൂഹ്യ കാഴ്ചപ്പാടാണെന്ന് മനസ്സിലാക്കണം. ആ കാഴ്ചപ്പാടാണ് മാറേണ്ടത്. അങ്ങിനെ വരുമ്പോൾ പെൺകുട്ടികൾക്ക് മാത്രമായി ലേഡീസ് ഒൺലി സ്കൂളുകളും കോളജുകളും ബസ്സുകളും ബോഗികളും ആവശ്യമായി വരില്ല. സ്വതന്ത്രമായ ഈ ഇടപെടലിലേക്ക് നാം എത്തിച്ചേരണമെങ്കിൽ ബഹുദൂരം താണ്ടേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.