കെജ്​രിവാളിന്​ ഒരു തുറന്ന കത്ത്

പ്രിയ അരവിന്ദ് കെജ്​രിവാൾ, ആശംസകൾ

നമ്മൾ തമ്മിൽ ഇതുവരെ കണ്ടിട്ടില്ല. ഞാൻ താങ്കളെ ടെലിവിഷനിൽ കാണാറുണ്ട്​. ര ണ്ടാഴ്ച മുമ്പുവരെ താങ്കളുടെ വാക്കും വാഗ്ദാനങ്ങളും ഏറെ മതിപ്പുളവാക്കിയതാണ്​. രാജ്യതലസ്ഥാനത്തി​​െൻറ മുഖ്യമന് ത്രിയായി താങ്കൾ തുടരുേമ്പാൾ പൗരന്മാർ സുരക്ഷിതരായിരിക്കുമെന്നായിരുന്നു എ​​​െൻറ വിശ്വാസം. ഈ രാജ്യത്തെ നശിപ്പ ിക്കാൻ ശ്രമിക്കുന്ന ഫാഷിസ്​റ്റ്​ ഹിന്ദുത്വശക്തികളെയും മറ്റു സാമുദായിക ക്ഷുദ്രജീവികളെയും നേരിടാനുള്ള ആ കരുത ്തിൽ പ്രതീക്ഷയുമുണ്ടായിരുന്നു. താങ്കളുമായും പാർട്ടിയുമായും ബന്ധമുള്ളവർതന്നെ ആം ആദ്മി പാർട്ടി ആർ.എസ്.എസി​​െൻ റ ബി ടീം ആണെന്ന് വിളിച്ചുപറഞ്ഞപ്പോഴും ഞാനത്​ വിശ്വസിച്ചില്ല. വിഷയങ്ങളെ സാമുദായികമായി കാണാതെ നേരാംവണ്ണം താങ് കൾ നിരീക്ഷിച്ചിരുന്നു എന്നു തോന്നിയതാണു കാരണം.

മനുഷ്യജീവിതത്തെയും അനുബന്ധകാര്യങ്ങളെയും വിലമതിക്കാൻ മത ം പഠിപ്പിക്കുന്നു എന്നതിനാൽ താങ്കൾ മതവിശ്വാസിയുടെ രീതിയിൽ ഓരോ വട്ടം സംസാരിക്കുേമ്പാഴും ആ വിശ്വാസം കൂടിക്കെ ാണ്ടിരുന്നു. ദുഃഖകരമെന്ന​ു പറയട്ടെ, ആ സുരക്ഷിതത്വബോധം വളരെ ചുരുങ്ങിയ സമയത്തേക്കു മാത്രമായിരുന്നുവെന്ന്​ ഇപ ്പോൾ തിരിച്ചറിയുന്നു. ഡൽഹി വംശീയാതിക്രമം എന്നെ തകർത്തുകളഞ്ഞു. ഇന്ത്യൻ മുസ്​ലിം എന്ന നിലയിൽ വഞ്ചിക്കപ്പെട്ട, പിന്നിൽനിന്ന് കുത്തേറ്റ അനുഭവമായി അത്​. വർഗീയ ഗുണ്ടാ ബ്രിഗേഡുകളിൽനിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ കഴിയില്ല െന്ന സൂചനയെങ്കിലും തന്നിരുന്നുവെങ്കിൽ ഈ തലസ്ഥാനനഗരിയിലെ മുസ്​ലിംകളും ദലിതുകളും ക്രിസ്ത്യാനികളും സംഘ്​വിരുദ്ധരായ എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു.

2002 ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന 2020 ഡൽഹി വംശീയാതിക്രമത്തിനുശേഷം ജനം തീർത്തും നിരാശയിലാണ്. ആസൂത്രിത കൊലപാതകങ്ങളും കൃത്യമായി ലക്ഷ്യമിട്ട ആക്രമണങ്ങളുമാണ് നടന്നത്. ജാതി, മതഘടകങ്ങൾ പരിഗണിക്കാതെ ഈ നഗരത്തിലെ ഓരോ പൗരനെയും പരിപാലിക്കുമെന്ന താങ്കളുടെ വാഗ്ദാനങ്ങൾക്ക് എന്തുപറ്റി? ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരെ നൂറുകണക്കിന് ഹിന്ദുത്വ ഗുണ്ടകൾ വേട്ടയാടുേമ്പാൾ താങ്കൾ എവിടെയായിരുന്നു? അസ്വസ്ഥരും മുറിവേറ്റവരുമായ മുസ്​ലിംകളെ പൊലീസുകാർപോലും സഹായിക്കാതെ ഉപദ്രവിച്ചപ്പോൾ താങ്കളും മന്ത്രിമാരും പാർട്ടി അണികളും എവിടെയായിരുന്നു? പരിക്കേറ്റ മുസ്​ലിംകൾ ഡൽഹിയിലെ രണ്ട് ആശുപത്രികളിലേക്കു ചികിത്സക്കായി ചെന്നപ്പോൾ സാമുദായിക പരാമർശങ്ങൾ നടത്തി വീണ്ടും മുറിവേൽപിച്ച രണ്ടു ഡോക്ടർമാരെ അറസ്​റ്റ്​ ചെയ്യുന്നതു പോക​െട്ട, സസ്പെൻഡ്​ ചെയ്യുന്നതിനെക്കുറിച്ചുപോലും ആലോചിക്കുന്നില്ലല്ലോ. മുസ്​ലിംകൾ​െക്കതിരെ വിഷംവമിക്കുന്ന രീതിയിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ (അവയുടെയെല്ലാം വിഡിയോ ക്ലിപ്പുകൾ ലഭ്യമാണ്​) നടത്തിയ അറിയപ്പെടുന്ന രാഷ്​ട്രീയക്കാർക്കെതിരെ കേസെടുക്കുന്നതിന് താങ്കൾ നിർബന്ധിക്കുമോ?

വിദ്വേഷ പ്രസംഗം നടത്തുന്നവരും സ്വയം പ്രതിരോധിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ടോ? ആക്രമണം നടത്താൻ നിർബന്ധിക്കുന്നവരും നശിപ്പിക്കാൻ വരുന്ന ആയുധധാരികളായ ഗുണ്ടകളുടെ കൊലയിൽനിന്നു സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നവരും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. നിസ്സഹായരായ ഇരകൾ അറസ്​റ്റ്​ ചെയ്യപ്പെടുകയും ഹിന്ദുത്വ കൊലയാളികളും സൂത്രധാരന്മാരും രക്ഷപ്പെടുകയും ചെയ്യുന്ന വിചിത്രവും സാമുദായികമായി വളച്ചൊടിച്ചതുമായ സാഹചര്യത്തിലാണ് നാം ജീവിക്കുന്നതും മരിക്കുന്നതും. വംശീയാതിക്രമം ആസൂത്രണം ചെയ്തവരും നടപ്പാക്കിയവരും അറസ്​റ്റ്​ ചെയ്യപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ മൊഹല്ലകളിൽ പരിഭ്രാന്തിയും കോപവുമുണ്ടെന്ന് താങ്കൾ മനസ്സിലാക്കണം. ‘‘ഞങ്ങൾ മുസ്​ലിംകൾ, ഇരകൾ ബലിയാടുകളായി, ഞങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ലേ?’’ എന്നാണ് മൊഹല്ലകളിൽ ഉയരുന്ന ചോദ്യം. ഒരു ബലിയാടി​​െൻറ പേരും അവർ വിളിച്ചുപറയുന്നുണ്ട്: താഹിർ ഹുസൈൻ.

മുസഫർനഗർ കലാപത്തി​​​െൻറ പ്രണേതാവായി പറയപ്പെടുന്ന സംഗീത് സോം സസ്പെൻഷനിലായ ‘ആപ്​’ കൗൺസിലർ താഹിർ ഹുസൈനെ ഭീകരൻ എന്നു വിളിച്ചപ്പോൾ താങ്കൾ പ്രതികരിച്ചതുപോലുമില്ല. ഇത്തരത്തിലുള്ള ഹിന്ദുത്വവാദികൾക്ക് ന്യൂനപക്ഷത്തിലെ ആർക്കുനേരെയും വൃത്തികെട്ട തീവ്രവാദ ടാഗ് ചാർത്താൻ എന്തെളുപ്പമാണ്​! സംഗീത് സോമിനെപ്പോലുള്ളവരുടെ വായടപ്പിക്കാൻ താങ്കൾക്ക് കഴിയണം. ഹിന്ദുത്വ ഗുണ്ടകളിൽനിന്ന് സ്വയവും കുട്ടികളെയും കുടുംബങ്ങളെയും രക്ഷിക്കാൻ ചെറുത്തുനിൽപ്​ നടത്തിയവർ നിസ്സഹായരാണ്. അവർ ആകെ തകർന്നിരിക്കുകയാണ്. അവരെ ഭയപ്പെടുത്താൻ ഇനിയും അനുവദിക്കരുത്. ഇതാണോ താങ്കൾ പറഞ്ഞ സദ്​ഭരണം.
മി. കെജ്​രിവാൾ, വടക്കുകിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമത്തിൽനിന്ന് രക്ഷപ്പെട്ടവർക്ക്​ വല്ല പരിഗണനയും താങ്കൾ നൽകുന്നുണ്ടെങ്കിൽ ഉടനടി അവരെ സന്ദർശിക്കുക. ഇതുവരെ ആവർത്തിച്ചിരുന്ന ആ വാഗ്ധോരണികളുമായല്ല അവിടെ ചെല്ലേണ്ടത്​. ഈ വംശീയാതിക്രമത്തിൽ തകർന്ന ഓരോരുത്തർക്കും ഒരു മേൽക്കൂരയും അതിജീവിക്കാനുള്ള മാർഗവും ഒരുക്കിക്കൊടുക്കൂ. അവർക്ക്​ പെൻഷനോ തൊഴിലോ നൽകൂ. മുസ്​ലിംകൾ അനുഭവിക്കുന്ന അപമാനവും വേട്ടയാടലും ഇല്ലാതാക്കൂ. സ്വന്തം രാജ്യത്ത് അന്തസ്സോടെ ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.

ഇന്ന്​ ഒരു ഇന്ത്യൻ മുസ്​ലിം എന്ന നിലയിൽ എനിക്ക്​ പൊള്ളയായ വാഗ്ദാനങ്ങൾ കേൾക്കണമെന്നില്ല. പേടിച്ചരണ്ട്​ ഏതെങ്കിലും മൂലയിൽ ചുരുണ്ടുകൂടാതെ ഈ ജനാധിപത്യറിപ്പബ്ലിക്കിലെ പൗരനെന്ന നിലയിൽ എനിക്ക്​ തലയുയർത്തിപ്പിടിച്ച് ജീവിക്കണം. പൊലീസുകാർക്കൊപ്പം നിന്ന് ‘ചെന്നായ്ക്കൾ’ എന്നെയും മക്കളെയും ആക്രമിച്ച്​ ജീവിതം റാഞ്ചിയെടുക്കുമെന്ന്​ ഞാൻ ഭയപ്പെടുന്നു. ഞാനൊരു മുസൽമാനാണ്. എ​​െൻറ നിലനിൽപും അതിജീവനവുമൊന്നും ആർ.എസ്.എസ് അധികാരികൾക്കും അവരുടെ അജണ്ടക്കും പിടിച്ചുകൊള്ളണമെന്നില്ല.

മി. കെജ്​രിവാൾ, നിലനിൽപിനുള്ള അടിസ്ഥാന ഉപാധികൾ അപഹരിക്ക​െപ്പട്ട ഒരാളുടെ ജീവിതം എത്രമാത്രം പ്രയാസകരമാണെന്ന് താങ്കൾ തിരിച്ചറിയുന്നുണ്ടോ? ദയവായി പുറത്തിറങ്ങി ഇരകൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണുക. നൂറുകണക്കിന് പേർ നാശത്തി​​െൻറ വക്കിലാണ്. അവർ കൊള്ളയടിക്കപ്പെടുന്നു, നശിപ്പിക്കപ്പെടുന്നു. ‘ചെന്നായ്ക്കൂട്ടം’ തങ്ങളെ ഒരിക്കൽകൂടി ആക്രമിക്കുമെന്ന് അവർ ഭയക്കുന്നു. വംശഹത്യയിൽനിന്ന് രക്ഷപ്പെട്ടവർ ഇപ്പോഴും ഭയത്തിലാണ്. അതിജീവിച്ചവരുടെ ജീവ​​​െൻറ സംരക്ഷണത്തിന് താങ്കളും സർക്കാറും എന്തു മുൻകരുതലാണ് സ്വീകരിച്ചിട്ടുള്ളത്? ഹിന്ദുത്വ ബ്രിഗേഡുകൾ ജീവിതവും ഉപജീവനവും നശിപ്പിക്കുന്നില്ലെന്ന്​, ന്യൂനപക്ഷ സമുദായത്തെ ഒരിക്കൽകൂടി ലക്ഷ്യമിട്ടിട്ടില്ലെന്ന് താങ്കൾ എങ്ങനെ ഉറപ്പാക്കും?

കോവിഡ്​ വൈറസ് നിയന്ത്രിക്കാൻ പ്രയാസമാണെന്നറിയാം. എന്നാൽ, ഭരണാധികാരികൾ വിചാരിച്ചാൽ വർഗീയവൈറസിനെ നിയന്ത്രിക്കാനാവും. നിരവധി മനുഷ്യജീവിതങ്ങളെ ബാധിക്കുന്നതിനുമുമ്പ് അത് നിയന്ത്രിക്കുക. എല്ലാ വർഗീയസംഘടനകളെയും ബ്രിഗേഡുകളെയും നിരോധിച്ചാൽ വർഗീയവൈറസ് നിയന്ത്രിക്കാം. അതോടൊപ്പം, വർഗീയ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും മനുഷ്യരെയും അവരുടെ ജന്മത്തെയും നശിപ്പിക്കുമെന്നു താങ്കൾ കരുതുന്നവരെയുമൊക്കെ സസ്‌പെൻഡ് ചെയ്യുക.

ഏതാനും വർഷങ്ങളായി വലതുപക്ഷ ലോബികൾ ഈ രാജ്യ​െത്ത മുസ്​ലിംകൾക്കെതിരെ അഴിച്ചുവിടുന്ന വിഷപ്രചാരണങ്ങൾ തടയാൻ ശ്രമിക്കണം. ഇതോടൊപ്പം മദ്റസ കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലുക. സമൂഹത്തിെല ഏറ്റവും ദുർബലരാണ് തൊപ്പിവെച്ച ഈ കുട്ടികൾ. ബഹുഭൂരിഭാഗവും അനാഥരാണ്​. മറ്റുള്ളവർ പ്രയാസങ്ങളിൽനിന്ന് വരുന്നവരും. അവരാണിപ്പോൾ എല്ലാവരുടെയും ഉന്നം. ഇൗ തലസ്ഥാനനഗരിയിലും ആ കുട്ടികളെ ആക്രമിച്ച് ഹിന്ദുത്വഗുണ്ടകൾ അറസ്​റ്റിൽപെടാതെ രക്ഷപ്പെടുകയാണ്.

വർഷങ്ങൾ മുമ്പാണ്​. ഈ രാജ്യത്തെ വർഗീയകലാപങ്ങൾ ഇല്ലാതാക്കാൻ എങ്ങനെ സാധിക്കുമെന്ന് രാഷ്​ട്രീയക്കാരനായി മാറിയ സിനിമനടൻ സുനിൽ ദത്തിനോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘‘ഒരു പരിഹാരമേയുള്ളൂ. കഴിഞ്ഞ രാത്രിയാണ് ‘ടൈം’ മാസികയുടെ ഏറ്റവും പുതിയ ലക്കം കാണുന്നത്. ആഭ്യന്തരയുദ്ധത്തിൽ ഛിന്നഭിന്നമായ സോമാലിയയിലെ ഫോട്ടോകൾ എന്നെ വളരെയധികം ഞെട്ടിച്ചു. ഭക്ഷണം കഴിക്കാനാകുന്നില്ല. ആ ചിത്രങ്ങൾ അത്രമാത്രം എന്നെ പിടിച്ചുകുലുക്കി. പരിക്കേറ്റവരും രോഗികളുമായ മനുഷ്യർ. ചിലർ ഇഴഞ്ഞുനീങ്ങുന്നു. നടക്കാൻപോലും ആവതില്ലാതെ തളർന്നവർ. സോമാലിയയിലെ ആഭ്യന്തരയുദ്ധത്തി​​െൻറ ദുരന്തഫലം ആ ഫോട്ടോകൾ കാണിച്ചു. ആ ചിത്രങ്ങൾ നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പ്രദർശിപ്പിക്കണം.’’ ആഭ്യന്തര യുദ്ധവും സംഘർഷവും അശാന്തിയും എന്താണ് ചെയ്യാൻ പോകുന്നതെന്ന് കണ്ടുമനസ്സിലാക്കൂ എന്ന അടിക്കുറിപ്പോടെ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് നിർദേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അത്​ നടപ്പാക്കുംമുമ്പ് അദ്ദേഹം വിടപറഞ്ഞു.

കെജ്​​രിവാൾ, താങ്കൾക്കും സഹപ്രവർത്തകൻ മനീഷ് സിസോദിയക്കും ഈ ആശയം ഡൽഹി സർക്കാറിനു കീഴിലെ സ്കൂളുകളിൽ പരീക്ഷിക്കാം. സ്കൂളുകളിൽ ‘ഹാപ്പിനസ്​ ക്ലാസ്’ നടക്കുേമ്പാൾ തന്നെ അസ്വസ്ഥതയോടെ, പിരിമുറുക്ക​േത്താടെ ഇരിക്കുന്ന ന്യൂനപക്ഷവിദ്യാർഥികളെ സമീപിക്കുക. ഡൽഹി വംശീയാതിക്രമത്തിൽ ഈ കുട്ടികൾ കൂട്ടക്കൊലക്കും അക്രമങ്ങൾക്കും സാക്ഷ്യംവഹിച്ചിട്ടുണ്ട്. സമാധാനം നിലനിൽക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അതിനാൽ ‘അസ്സലാമു അലൈക്കും’ (താങ്കൾക്ക്​ സമാധാനം ഭവിക്കട്ടെ) എന്നു പറഞ്ഞ് ഞാൻ ഈ കത്ത് അവസാനിപ്പിക്കുകയാണ്​. ഈ അഭിവാദ്യത്തി​​െൻറ അർഥം ഖുശ്​വന്ത് സിങ് ചൂണ്ടിക്കാണിക്കുന്നതുവരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല, പിന്നീട് പതിവായി ഈ അഭിവാദ്യത്തോടെയാണ് അദ്ദേഹം എന്നെ എന്നും സ്വീകരിച്ചത്.

സ്നേഹാദരങ്ങളോടെ
ഹുംറ ഖുറൈശി

Tags:    
News Summary - Open Letter to Arvind Kejriwal -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.