തോക്കുകൾ കഥപറയുമ്പോൾ

തുടർച്ചയായി നാലു വെടിപൊട്ടിക്കാൻ പോലുമാകാത്ത നാടൻ തോക്കുകൊണ്ട് കലാഷ്നികോവ് പോലുള്ള ആധുനിക റൈഫിളുകൾ കൈവശമ ുള്ള തണ്ടർബോൾട്ടിനോട് മണിക്കൂറുകളോളം എങ്ങനെ പോരാടാൻ കഴിയുമെന്നത് ന്യായമായും ഉയരേണ്ട ചോദ്യമാണ്. പ്രത്യേകിച് ചും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചെറുപ്പക്കാര​​െൻറ സമീപത്തുനിന്നു കണ്ടെടുക്കപ്പെട്ട തോക്കി​​െൻറ പരിതാപകരമാ യ അവസ്ഥ കാണുമ്പോൾ.

അജ്ഞാതനായ ഏതോ കൊല്ല​​െൻറ ആയുധ നിർമാണസിദ്ധിയുടെ ആകത്തുകയായ ആ കുഞ്ഞു തോക്കുകൊണ്ട് സായുധവ ിപ്ലവം നടത്താൻ ഇറങ്ങിത്തിരിച്ച വ്യക്തിയെ ജീവനോടെ കീഴ്‌പ്പെടുത്താനും അയാളുടെ സ്വയം പ്രഖ്യാപിത ദൗത്യത്തിലെ ന ിഷ്ഫലത ബോധ്യപ്പെടുത്തിക്കൊടുക്കാനും ജനാധിപത്യത്തിനും അതി​​െൻറ പൊലീസിനും അനായാസം സാധിക്കുമായിരുന്നു. അവ രതിന് തയാറായില്ല എന്നു മാത്രമല്ല, നിർദയം വെടി​െവച്ചു കൊന്നുകളഞ്ഞു. എന്നിട്ട്​ അതിനെ ന്യായീകരിക്കാൻ ഒരു കഥയുണ ്ടാക്കി. കഥ കെട്ടിയുണ്ടാക്കുന്നതിൽ ഏറ്റവും ദുർബലനായ ഒരു വ്യക്തിയെയാണ് അതിനു നിയോഗിച്ചത് എന്ന് വ്യക്തമാണ്.

< p>സുബോധമുള്ള ആർക്കും വിശ്വസിക്കാനാകാത്ത ആ തോക്കു കഥ സമ്പൂർണ സാക്ഷരതയുള്ള ഒരു സമൂഹത്തിനുനേരെ മാധ്യമങ്ങളെ ഉപയോ ഗിച്ച് തൊടുത്തുവിടുമ്പോൾ കുറച്ചുകൂടി ഭേദപ്പെട്ട ഒരു കഥ ഞങ്ങൾ അർഹിക്കുന്നു എന്ന് മാധ്യമങ്ങളോ പൊതുസമൂഹമോ തിരി ച്ചുപറഞ്ഞില്ല. മറിച്ച്, ആ കഥ സ്വയം വിശ്വസിപ്പിക്കൽ ഒരു വാശിയായി തന്നെ അവർ ഏറ്റെടുത്തു. അങ്ങനെ പരിഹാസ്യമായ ഒരു ന ുണക്കഥയിൽ മലയാളിയുടെ നീതിബോധം ഇപ്പോൾ കുരുങ്ങിക്കിടക്കുന്നു. ആർക്കും ചോദ്യങ്ങൾ ഇല്ല. ദുർബലമായ ഒരു കഥ കൊണ്ട് ഏത് ഏറ്റുമുട്ടൽ കൊലയെയും പ്രതിരോധിക്കാം എന്നൊരു ബോധം പൊലീസിന് ഉണ്ടാക്കുന്നതിൽ സമൂഹമെന്ന നിലയിൽ നാം നൽകുന്നത് വലിയ ആത്മവിശ്വാസമാണ്.
ജനാധിപത്യത്തിൽ റിബലുകളോടുള്ള സമീപനം ഒരിക്കലും വെടി​െവച്ചു കൊല്ലലല്ല. അങ്ങനെ ആകാനും പാടില്ല.

ജീവിച്ചിരുന്നുവെങ്കിൽ ആ മനുഷ്യൻ നാളെ ഒരുപക്ഷേ, മറ്റൊരു കെ. വേണുവോ ഫിലിപ് എം പ്രസാദോ വെള്ളത്തൂവൽ സ്​റ്റീഫനോ ആയി മാറുകയും നവലിബറൽ രാഷ്​ട്രീയ സാമൂഹിക പരിപ്രേക്ഷ്യങ്ങൾക്ക് വലിയ സംഭാവനകൾ നൽകുകയും ചെയ്തേനെ. പരിഹസിക്കുന്നതിനായി പറയുന്നതല്ല. കാട്ടിൽ ഒളിച്ചിരിക്കുന്നതും ഇടയ്ക്കു പുറത്തുവന്ന് പണവും ആഹാരവും ചോദിച്ച്​ ഭീഷണിപ്പെടുത്തുന്നതുമാണ് വിപ്ലവമെന്നു വിചാരിച്ചിരുന്ന ഒരു ഭൂതകാലത്തെ തമാശയോടെ നോക്കിക്കാണാൻ അയാൾക്കും നാളെ ഒരു അവകാശം ഉണ്ടാകേണ്ടതായിരുന്നില്ലേ? മനുഷ്യർക്ക് സ്വയം പരിവർത്തനം ചെയ്യാനും മുഖ്യധാരയുടെ ഭാഗമാകാനും അവസരം ഒരുക്കലല്ലേ പൊലീസും ഭരണകൂടവും ചെയ്യേണ്ടത്? അങ്ങനെ ചെയ്തപ്പോൾ മുഖ്യധാരയിലേക്ക് മടങ്ങിവന്ന എത്രയെത്ര പേരുണ്ട്​.

ജീവിച്ചിരിക്കാനും വിചാരണ നേരിടാനുമുള്ള കുറ്റാരോപിത​​െൻറ അവകാശത്തെ സംബന്ധിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കാൻ സമയം വൈകിക്കഴിഞ്ഞു. കുറച്ച്​ ആഹാരവും പണവും ചോദിച്ചുവരുന്നവരെ കൈയിൽ നാടൻ തോക്ക് ഉണ്ടായാലും ഇല്ലെങ്കിലും വിചാരണയില്ലാതെ വധശിക്ഷക്കു വിധേയമാക്കാൻ ഇവിടത്തെ പൊലീസിനെ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.

അതും ഭരണഘടനയിൽ പിടിച്ച്​ ആണയിട്ടു നവകേരളവും രണ്ടാം നവോത്ഥാനവും സൃഷ്​ടിക്കാൻ നടക്കുന്ന നമ്മൾ. സർക്കാറി​​െൻറ ആയിരം ദിനങ്ങൾ പൂർത്തിയായ അവസരത്തിൽ ‘ദ ഹിന്ദു’വിന് നൽകിയ സുദീർഘമായ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഊന്നിപ്പറഞ്ഞത് ഏത് ആചാരത്തെക്കാളും വിശ്വാസങ്ങളെക്കാളും മുകളിൽ നിൽക്കുന്നത് ഭരണഘടനയാണ് എന്നാണ്. മുഖ്യമന്ത്രി ഇതുതന്നെയാണ് സ്വന്തം പൊലീസിനോടും പറയേണ്ടത്. ഭരണഘടനയിൽ വിശ്വാസമില്ലാതെ കാട്ടിൽ ജീവിച്ച്​ ഇടക്ക്​ അരി ചോദിച്ച്​ പുറത്തിറങ്ങുന്ന ചെറുപ്പക്കാരോടും അദ്ദേഹം ഇതുതന്നെ പറയണം. തോക്കുകൾ അല്ല പരിഹാരം. നാട്ടിലെ നിയമസംവിധാനത്തി​​െൻറ നീതിബോധത്തിൽ തന്നെയാണ് പരിഹാരം.

സംശയം തോന്നുന്നവരെ ഏറ്റുമുട്ടൽ കൊലകളിലൂടെ ഇല്ലായ്മ ചെയ്യാൻ അനുവദിക്കാത്ത ഒരു ഭരണഘടനയുടെ കാരുണ്യവും കരുതലും ഉൾക്കൊള്ളലും തന്നെയല്ലേ റിബലുകളെ ബോധ്യപ്പെടുത്തേണ്ടത്? ആ ഭരണഘടനയുടെ കീഴിൽ ജീവിതം പുനഃസൃഷ്​ടിക്കാൻ അവസരം കൊടുക്കൽതന്നെയല്ലേ അവർക്കു നൽകാവുന്ന ശിക്ഷ?
കൊല്ലപ്പെട്ടവ​​െൻറ സഹോദര​​െൻറ കോളറിന് പിടിച്ച്​ ഭീഷണിപ്പെടുത്താൻ ഒരു പൊലീസ് ഓഫിസർക്കും ഈ നാട്ടിൽ അധികാരമില്ലെന്നാണ് അറിവ്. മുമ്പ്​ നടന്ന കൊലയെ തുടർന്ന് അങ്ങനെ ചെയ്ത ആളുടെ ചിത്രം മാധ്യമങ്ങളിൽ വന്നിട്ടും അയാൾക്ക്‌ ഒരു നടപടിയും നേരിടാതെ സർവസിൽ തുടരാൻ അവസ്ഥയുണ്ടാകുന്നിടത്താണ് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പരാജയപ്പെടുന്നത്. ഇവിടെ വെടികൊണ്ട്​ കൊല്ലപ്പെടുന്നത് നമ്മുടെ നീതിബോധമാണ്.

വ്യാജ ഏറ്റുമുട്ടൽ കൊലകൾ എന്ന് പ്രത്യേകം പറയേണ്ടതില്ല. ഓരോ ഏറ്റുമുട്ടൽ കൊലയും വ്യാജമാണ് എന്നതാണ് നമ്മുടെ സമകാലിക അനുഭവം. ഗുജറാത്തിലും കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഝാർഖണ്ഡിലും ഛത്തിസ്‌ഗഢിലും നമ്മൾ കാണുന്നത്​ അതാണ്. ഒരിക്കൽ കേട്ടുകേൾവിയായിരുന്ന അത്തരം അറുകൊലകൾ ഇന്ന് നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. പൊലീസ് നടത്തുന്ന ഓരോ കൊലയും ക്രിമിനൽ കുറ്റം തന്നെ ആയാണ് ആധുനിക ജനാധിപത്യങ്ങൾ വിലയിരുത്തുന്നത്. കാക്കി ധരിച്ചാൽ കൊല്ലാം എന്ന ധാരണകളിലേക്ക് പരിമിത വിഭവരായ സോഷ്യൽ മീഡിയയിലെ ന്യായീകരണ തൊഴിലാളികൾ വന്നെത്തിക്കഴിഞ്ഞു. ഇനിയത് ഒരു പൊതുബോധമായി മാറിയാൽ അപകടമാണ്.

പൊലീസുകാർ കൊന്നുകളഞ്ഞ ഒരു മക​​െൻറ അച്ഛനൊപ്പം ‘എന്തിനാണ് നിങ്ങൾ അവനെ ഇങ്ങനെ മഴയത്തു നിർത്തിയിരിക്കുന്നത്’ എന്ന് ചോദിച്ച സമൂഹമാണ് നമ്മൾ. സർക്കാറിനെതിരെ യുദ്ധം ചെയ്ത ഒരു ജനാധിപത്യവിരുദ്ധൻ എന്ന നിലയിലല്ല, വയനാട്ടിലെ സഖാവ് വർഗീസ് ചരിത്രത്തിൽ ഇടം നേടിയത്. അവിടെയെല്ലാം ഉന്നതമായ നീതിബോധം കാണിച്ച ഒരു സമൂഹമാണ് ഇന്നിവിടെ കുറ്റകരമായ മൗനം ​വെച്ചുപുലർത്തുന്നത്. പൊലീസി​​െൻറ വക്കാലത്ത്​ ഏറ്റെടുക്കുന്ന സോഷ്യൽ മീഡിയയിലെ ന്യായീകരണ തൊഴിലാളികളുടെ ടീ ഷർട്ടുകളിൽ ചെഗുവേര ഇരുന്നു ചിരിക്കുന്നത് മറ്റൊരു വൈരുധ്യമാണ്.

മാനവികതയുടെ വലിയ പാഠങ്ങൾ മറന്നു കൊണ്ടാണ് അവർ പൊലീസി​​െൻറ തോക്കു കഥകളും ബോംബ് കഥകളും ആവർത്തിക്കുന്നത്. ഇത്ര വലിയ ഉശിരൻ പോരാട്ടമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഒരു പൊലീസുകാരനും പരിക്കേറ്റില്ല എന്ന ചോദ്യം ചോദിക്കുന്നത് മാവോയിസമല്ല; നീതിബോധമുള്ളവരുടെ ജനാധിപത്യ ബാധ്യതയാണ്. റിസോർട്ടിലെ ജീവനക്കാരുടെ മൊഴികൾ കൂടി പുറത്തുവരുമ്പോഴാണ് നാട്ടിലെ പൊലീസുകാർ ഇനിയും മനുഷ്യരായിട്ടില്ല എന്ന് മനസ്സിലാകുന്നത്.

അരി ചോദിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനും വിചാരണ ഇല്ലാത്ത വധശിക്ഷയാണ് പ്രതിഫലമെങ്കിൽ മോഷ്​ടാക്കളുടെ കണ്ണുകളിൽ മുളകരച്ചു തേക്കുന്ന ഉത്തരേന്ത്യൻ പൊലീസ് കുടിലതയെയും ന്യായീകരിക്കേണ്ടിവരും. കുറ്റാരോപിതരുടെ വീടുകൾ കത്തിക്കാനും കുടുംബാംഗങ്ങളെ ബലാത്‌സംഗം ചെയ്യാനുമൊക്കെ ​നീക്കം നടത്തി നടപടി നേരിട്ട് വീട്ടിലിരിക്കുന്ന മുൻ ഏമാന്മാരെ വിളിച്ചുവരുത്തി വീരശൃംഖല നൽകേണ്ടിയും വരും.

ന്യായീകരണ തൊഴിലാളികളോട് ഒരു വാക്ക്: ഒടുവിലവർ നിങ്ങളെയും തേടി വരും. ഫാഷിസം ജനാധിപത്യത്തെ വിഴുങ്ങാൻ ആർത്തിപൂണ്ടുനിൽക്കുന്ന വർത്തമാനാവസ്ഥയിൽ പൊലീസുകാരെ മനുഷ്യരാക്കാനുള്ള ശ്രമങ്ങൾ ഒരു ബദൽ അന്വേഷണം തന്നെയാണ്.

Tags:    
News Summary - maoist kerala police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.