ഉപഭോക്തൃ സംരക്ഷണത്തിന്​ പുതിയ നിയമം വരുമ്പോൾ

ഇന്ത്യയിലെ ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തി​​​െൻറ പ്രതീക്ഷകൾക്ക്​ ചിറകുകൾ നൽകി ഉപഭോക്തൃ സംരക്ഷണ ബിൽ 2018 ലോക്​സഭ പാസാക്കിയിരിക്കുകയാണല്ലോ. രാജ്യസഭ കൂടി പാസാക്കുന്നതോടെ ഉപഭോക്തൃ പ്രസ്ഥാനങ്ങൾക്ക്​ പുതുജീവൻ നൽക ാൻ പര്യാപ്​തമായ ശക്തമായ വ്യവസ്ഥക​േളാടെ ബിൽ ഉടനെ നിലവിൽ വരുമെന്ന്​ പ്രതീക്ഷിക്കാം. നിലവിലുള്ള ഉപഭോക്തൃ വേദിക ളുടെ അലകും പിടിയും മാറ്റിക്കൊണ്ടുള്ള സമഗ്ര നിയമ പരിഷ്​കരണമാണ്​ ഇൗ ബില്ലിൽ വ്യവസ്ഥ ചെയ്​തിട്ടുള്ളത്​.

അഞ ്ചുലക്ഷം രൂപ വരെയുള്ള നഷ്​ടപരിഹാര കേസുകളിൽ ഇനി കോർട്ട്​ഫീസ്​ ഒടുക്കേണ്ടതില്ലെന്ന ഉത്തരവ്​ ഉപഭോക്താക്കളുട െ അവകാശ സംരക്ഷണപാതയിൽ നാഴികക്കല്ലായി മാറും.ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ജില്ലതലം മുതൽ ദേശീയതലം വരെ നില വിൽവരുമെന്നതാണ്​ ഏറ്റവും പ്രധാനപ്പെട്ട പരിഷ്​കാരം. ഉപഭോക്തൃ കോടതികളുടെ വിധികളുടെ ആനുകൂല്യം ഒന്നിലധികം ഉപ ഭോക്താക്കൾക്ക്​ കൂട്ടായി ലഭിക്കാനുള്ള ഫലപ്രദമായ വ്യവസ്ഥ നിലവിലുള്ള നിയമത്തിലില്ല. ഒരാൾക്ക്​ ലഭിച്ച അനുകൂല വിധിയുടെ പ്ര​േയാജനം ഇതര ഉപഭോക്താക്കൾക്കുകൂടി ലഭ്യമാക്കുകയാണ്​ ‘ക്ലാസ്​ ആക്​ഷൻ’. ഇതിനായി, വിദേശ രാജ്യങ്ങളില േതുപോലെ ശക്തമായ വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ട്​.

ഉൽപന്ന ബാധ്യതയെന്ന വ്യവസ്ഥയും നടാടെയാണ്​ ഇന്ത്യൻ നിയമത ്തിൽ അവതരിപ്പിക്കുന്നത്​. നിലവാരം കുറഞ്ഞ ഉൽപന്നങ്ങളും സേവനങ്ങളും മൂലം ഉപഭോക്താവിനുണ്ടാവുന്ന കഷ്​ടനഷ്​ടങ്ങൾക്ക്​ നിർമാതാവും വിൽപനക്കാരനും ഇനി സമാധാനം പറയണം. നഷ്​ടപരിഹാരം നൽകുകയും വേണം. ഒാൺലൈൻ വ്യാപാര മേഖലയെക്കൂടി നിയമത്തി​​​െൻറ പരിധിയിൽ ഉൾപ്പെടുത്തിയതിലൂടെ വലിയ മാറ്റമാകും ഉണ്ടാകുക. തർക്കപരിഹാരത്തിന്​ മാധ്യസ്ഥ്യ സംവിധാനം ഏർപ്പെടുത്തുകയെന്നതും ആദ്യമാണ്​. കേസുകൾ രമ്യമായി പരിഹരിക്കാൻ മീഡിയേഷൻ സെല്ലിനു കൈമാറും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടി ഇനി ഉണ്ടാകും. ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ ഉൽപന്നങ്ങൾ ക​േമ്പാളത്തിൽനിന്നും തിരിച്ചുവിളിക്കാൻ അതോറിറ്റിക്ക്​ അധികാരം നൽകുന്നു.ഉൽപന്നത്തെക്കുറിച്ച്​ വ്യക്തമായ അറിവ്​ ഉപഭോക്താവിന്​ നൽകിയിരിക്കണം. ഉൽപന്നത്തി​​​െൻറ ന്യൂനതയും സേവന അപര്യാപ്​തതയുമെല്ലാം ഇനി നിയമത്തിലുണ്ടാകും. മായംചേർത്ത ഉൽപന്നംമൂലം ഉപഭോക്താവിന്​ ബുദ്ധിമുട്ടുകൾ സംഭവിച്ചാൽ മൂന്നുലക്ഷം രൂപ പിഴയും ഒരുവർഷം തടവും. ഗുരുതരമായ പരി​ക്കാണെങ്കിൽ പിഴ അഞ്ചുലക്ഷം വരെയാകാം.

ഡിജിറ്റൽ ഉപഭോക്താവി​​​െൻറ അവകാശങ്ങൾ
മാർച്ച് 15നാണ്​ ലോക ഉപഭോക്തൃ ദിനമായി 1983 മുതൽ ലോകമെമ്പാടും ആചരിക്കുന്നത്. ഈ വർഷത്തെ ലോക ഉപഭോക്തൃ ദിന സന്ദേശം ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്ന ഡിജിറ്റൽ ലോകം നിർമിക്കുകയെന്നതാണ്. 1985ൽ ഉപഭോക്തൃസംരക്ഷണത്തെ സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം ഐക്യരാഷ്​ട്ര സംഘടനയുടെ പൊതുസഭ പാസാക്കി. ഇതി​​​െൻറ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ രൂപപ്പെടുത്തണമെന്ന് യു.എൻ പ്രമേയം ലോകരാഷ്​ട്രങ്ങളോട്​ ആവശ്യപ്പെട്ടു. 1986ലാണ് ഇന്ത്യൻ പാർലമ​​െൻറ് ഉപഭോക്തൃസംരക്ഷണ നിയമം പാസാക്കിയത്. ചെലവില്ലാതെ സത്വരമായ നീതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്നതാണ് ഈ നിയമത്തി​​​െൻറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട ഈ നിയമം നിരവധി മാറ്റങ്ങൾക്ക്​ വിധേയമായിട്ടുണ്ടെങ്കിലും അതൊന്നും സമഗ്രമായിരുന്നില്ല.

ആഗോളീകരണത്തോടെ അതിരുകളില്ലാത്ത കമ്പോളമാണ് മനുഷ്യനു മുന്നിൽ തുറക്കപ്പെട്ടത്. ഉൽപന്നങ്ങളും സേവനങ്ങളും ഓൺലൈനിലൂടെ വാങ്ങാമെന്ന അവസ്ഥ നിരവധി പ്രശ്നങ്ങളും സൃഷ്​ടിച്ചു. ഉപഭോക്തൃസംരക്ഷണത്തിന് വിഘാതമായി പുതുതലമുറ കുറ്റകൃത്യങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായി. ആദ്യം പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇപ്പോൾ ഈ മേഖല കുതിച്ചുയരുകയാണ്. കടലാസ്​ കറൻസിയിൽനിന്ന് പ്ലാസ്​റ്റിക് കറൻസിയിലേക്ക് ചുവടുമാറാൻ ജനങ്ങൾ നിർബന്ധിതരായി. ഇതോടെ ഓൺലൈൻ രംഗം മുമ്പത്തേക്കാൾ സജീവമായി. ഈ കോമേഴ്സ്​ മേഖല ശക്തമായതോടെ നിർമാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉൽപന്നങ്ങളുടെ വില കുറയുകയും അത്​ തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്തുവെന്നത് നേര്. അതോടൊപ്പം തന്നെ വ്യാജ ഉൽപന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിനെ ചതിക്കുഴികളിലാക്കി.


പണം നൽകിയശേഷം ഉൽപന്നം നൽകാത്തതിനെ സംബന്ധിച്ച് നിരവധി പരാതികളുണ്ടായി. തെളിവുകളുടെ അഭാവത്തിൽ ഇത്തരമൊരു പരാതിയിൽ ഉപഭോക്താവിന് അനുകൂലവിധി പറയാൻ ഉപഭോക്തൃ കോടതികൾക്ക് കഴിയില്ല. ഇത്തരം കബളിപ്പിക്കലിനെ സംബന്ധിച്ച് ആർക്കെതിരെ, എവിടെ കേസ്​ കൊടുക്കുമെന്ന സാങ്കേതിക പ്രശ്നവും നീതി ലഭിക്കുന്നതിന് പ്രതിബന്ധമായി മാറി. വിദേശത്തുള്ള ഓൺലൈൻ വ്യാപാരിയുടെ അനുചിതമായ കച്ചവടരീതിക്കെതിരെ എവിടെ പരാതി നൽകും, ആർക്കെതിരെ പരാതി നൽകും എന്ന നിയമപ്രശ്നങ്ങൾ ഉയർന്നു. എതിർകക്ഷി സ്ഥിരമായി താമസിക്കുന്നിടത്തോ, തൊഴിൽചെയ്യുന്ന സ്ഥലത്തോ ആണ് ഉപഭോക്താവ് പരാതി നൽകേണ്ടതെന്നാണ് നിലവിലുള്ള നിയമം. തർക്കത്തിനാസ്​പദമായസംഭവം നടന്ന സ്ഥലത്തും പരാതി സമർപ്പിക്കാം. ഈ വ്യവസ്ഥ ഉപഭോക്താവിനെതിരാണ്. എതിർകക്ഷി സ്ഥാപനത്തി​​​െൻറ ബ്രാഞ്ച്ഓഫിസ് ​സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി പരാതി നൽകാൻ നേരത്തെ കഴിയുമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലോടെ ഈ അവകാശവും ഇല്ലാതായി.

എന്തെങ്കിലും ഇടപാട് നടന്ന ബ്രാഞ്ച്ഓഫിസ്​ സ്ഥിതിചെയ്യുന്ന സ്ഥലത്തു മാത്രമായി പരിമിതപ്പെടുത്തി. ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഉപഭോക്തൃസംരക്ഷണ നിയമത്തിലെ ഉപഭോക്തൃ വിരുദ്ധമായ വ്യവസ്ഥയാണിത്. ഇതിന്​ മാറ്റംവരുന്നു എന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും സുപ്രധാനമായ സവിശേഷത. കേരള മോട്ടോർവെഹിക്കിൾ നിയമത്തിലെ വ്യവസ്ഥയനുസരിച്ച്, വാഹനാപകടം സംഭവിച്ചയാൾക്ക് സ്വന്തം വാസസ്ഥലം, അപകടം നടന്ന സ്ഥലം, ജോലിസ്ഥലം എന്നീ ഇടങ്ങളിലെല്ലാം കേസ്​കൊടുക്കാൻ കഴിയും. ഇത്തരത്തിൽ ഉപഭോക്താവിന് ഏറെ അനുകൂലമായ വിധത്തിലാണ് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പംതന്നെ ചില കടമകളും ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെടുന്ന ഉപഭോക്താക്കൾ നിർവഹിക്കേണ്ടതുണ്ട്. വ്യാപാരിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്ര​േമ ഓൺ ലൈൻ വ്യാപാരത്തിൽ ഏർപ്പെടാവൂ. ഓൺ ലൈൻ വ്യാപാരത്തിന് െക്രഡിറ്റ്കാർഡിനു പകരം ഡെബിറ്റ്കാർഡ് ഉപയോഗിക്കണം.പ്രതിമാസ ബാങ്ക്​ ​സ്​റ്റേറ്റ്​​െമ​ൻറ്, െക്രഡിറ്റ് കാർഡ്​ സ്​റ്റേറ്റ്മ​​െൻറ് എന്നിവ കൃത്യമായി പരിശോധിക്കുക. ബില്ലിലെ തെറ്റുകളോ നിയമവിരുദ്ധമായ ചാർജുകളോ അനധികൃത തുക പിൻവലിക്കലോ ഉണ്ടായിട്ടില്ലെന്ന്​ ഉറപ്പുവരുത്തണം. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഓൺലൈനിലൂടെ വാങ്ങിയ ഉൽപന്നം പതിനഞ്ചോ മുപ്പതോ ദിവസങ്ങൾക്കുള്ളിൽ തിരിച്ചുനൽകിയാൽ പണം തിരികെ നൽകും എന്ന വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺലൈൻ വ്യാപാരികളുമായി മാത്രംവ്യാപാരം നടത്തുക.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പുതിയ നിയമത്തിലെ ഏറ്റവും സുപ്രധാന സവിശേഷത കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്നുവെന്നതാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നതിനുള്ള എക്സിക്യൂട്ടിവ് ഏജന്‍സി എന്ന നിലയിലാണ് ബിൽ അതോറിറ്റിയെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതമല്ലാത്തതും ജീവനും സ്വത്തിനും അപായകരവുമായ ഉല്‍പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തുന്നതിനെ തടഞ്ഞുകൊണ്ട് ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അതോറിറ്റിക്ക് ചുമതലയുണ്ട്. ഉപഭോക്തൃ ഫോറങ്ങളിലെയും (നിർദിഷ്​ട നിയമത്തിൽ ‘കമീഷൻ’) കമീഷനുകളിലെയും നിയമനങ്ങൾ സുതാര്യമായി നടത്താനുള്ള ഒരു പരിഷ്​കാരം പുതിയ നിയമത്തിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ബില്ലിൽ ഇല്ലായെന്നത്​ പോരായ്​മ തന്നെയാണ്​.

ഫോറങ്ങളിലെ അംഗങ്ങളെ നിയമിക്കുന്നത്​ പി.എസ്​.സി വഴിയായിരിക്കുമെന്ന വ്യവസ്ഥ പിന്നീട്​ കേന്ദ്രസർക്കാർ നീക്കം ചെയ്​തു. ഇതെല്ലാം കേന്ദ്ര സർക്കാർ നടത്തുമെന്നാണ്​ ഇപ്പോഴത്തെ വ്യവസ്ഥ. അംഗങ്ങളുടെയും പ്രസിഡൻറുമാരുടെയും നിയമനം നീണ്ടുപോയതിനാൽ കേരളത്തിൽ 11 ഫോറങ്ങളും നിലവിൽ പ്രവർത്തന രഹിതമാണ്​. ഇൗ നിയമനങ്ങൾ കേന്ദ്രം ഏറ്റെടുക്കുന്നത്​ സംസ്ഥാനത്തി​​​െൻറ അധികാരപരിധിയിലേക്ക്​ കടന്നു കയറുന്നതാണെന്ന ആക്ഷേപം ഉന്നയിക്കപ്പെടാം. ഉണ്ടായിരുന്ന അധികാരം ശരിയായി ഉപയോഗിച്ചോ എന്ന ചോദ്യത്തിന്​ ആക്ഷേപമുന്നയിച്ചവർ മറുപടി പറയാനും ബാധ്യസ്ഥരാണ്​.

Tags:    
News Summary - Consumer Protection bill 2018 -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.