സഹിഷ്ണുതയുടെ ശക്തി

അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാെൻറ മകൻ ഖാൻ അബ്ദുൽ വാലി ഖാനെ കാണുന്നതിന് ലാഹോറിൽനിന്ന് പെഷാവറിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. പകുതി വഴി എത്തിയപ്പോൾ ഒരു കപ്പ് ചായ കുടിക്കാൻ ഞാനും എെൻറ സുഹൃത്തും ആബട്ടാബാദിൽ അൽപനേരം തങ്ങി. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സിഖുകാരായ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ച വാർത്ത അപ്പോൾ റേഡിയോയിൽനിന്ന് തുടർച്ചയായി പ്രസരിച്ചുകൊണ്ടിരുന്നു. അതൊരു ബി.ബി.സി പ്രക്ഷേപണമായിരുന്നു. നാലു മണിക്കൂറിനുശേഷമാണ് ഓൾ ഇന്ത്യ റേഡിയോ വാർത്ത പ്രക്ഷേപണം ചെയ്തത്. യാത്ര മതിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ, ഏറെ വൈകിയതുകൊണ്ട് ലാഹോറിൽനിന്ന് ഡൽഹിയിലേക്ക് വിമാനം കിട്ടാനും സാധ്യത ഇല്ലായിരുന്നു. കാൽനടയായി അതിർത്തി കടക്കാൻ എനിക്ക് അനുമതിയും ഇല്ലായിരുന്നു.

അടുത്ത ദിവസം സായംസന്ധ്യയിലാണ് ഞങ്ങൾ പാലം വിമാനത്താവളത്തിൽ എത്തിയത്. വല്ലാത്തൊരു നിശ്ശബ്ദത വിമാനത്താവളത്തെ പൊതിഞ്ഞുനിന്നു. എമിഗ്രേഷൻ കൗണ്ടറിലെ രണ്ടു സിഖ് ഓഫിസർമാർ നിർവികാര ഭാവത്തോടെ നിലകൊണ്ടു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് പിടികിട്ടിയില്ല. നിരവധി സിഖുകാർ നഗരത്തിൽ കൊല്ലപ്പെട്ടുവെന്ന് ഒരു ഹിന്ദു എമിഗ്രേഷൻ ഓഫിസറാണ് എന്നോട് പറഞ്ഞത് (ഡൽഹിയിൽ മാത്രം 3000 പേർ ക്രൂരതക്കിരയായി എന്നാണ് ഔദ്യോഗിക കണക്ക്). ഭ്രാന്ത് പിടിച്ച ഒരു കൂട്ടം ആളുകൾ സിഖുകാരുടെമേൽ ചാടിവീണു.
കാലങ്ങളായി മതപരമായും സാമൂഹികപരമായും ഹിന്ദുക്കളും സിഖുകാരും അത്രയധികം അടുപ്പം പുലർത്തുകയും സർക്കാറിന് പൂർണ നിയന്ത്രണമുണ്ടായിരിക്കുകയും ചെയ്തിട്ടും ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് സങ്കൽപിക്കാനായില്ല. സർക്കാർ തന്നെ കൊലപാതകങ്ങളിൽ പങ്കുചേർന്നുവെന്ന് പിന്നീട് അറിയാനായി.

തെൻറ മാതാവ് വധിക്കപ്പെട്ടുവെന്നും മറ്റൊന്നും സംഭവിച്ചില്ലെന്നും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞു. സിഖുകാരുടെ കൂട്ടക്കൊലക്കുശേഷം അദ്ദേഹം പറഞ്ഞു: വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങും. അദ്ദേഹത്തിന് മന$സാക്ഷിക്കുത്തൊന്നുമില്ലായിരുന്നു. സൈന്യത്തെ വിന്യസിക്കുന്നത് രാജീവ് ഗാന്ധി മന$പൂർവം താമസിപ്പിച്ചു. സിഖുകാരെ ‘ശിക്ഷിക്കുന്നതിന്’ സൈന്യത്തിെൻറ ഫ്ലാഗ് മാർച്ച് പോലും അദ്ദേഹം തടഞ്ഞു. കണ്ണടക്കാൻ പൊലീസിനും നിർദേശം ലഭിച്ചു.

കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ച നാനാവതി കമീഷൻ റിപ്പോർട്ടിൽ സിഖുകാരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളുടെ പേരെടുത്ത് പറയാതിരുന്നതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ‘അത് വ്യക്തമാണല്ലോ’ എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. രാജീവ് ഗാന്ധിയാണ് പിന്നിലെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയെങ്കിലും അന്നത്തെ പ്രധാനമന്ത്രിയെ കുറ്റക്കാരനായി സ്ഥാപിക്കാൻ അദ്ദേഹത്തിനായില്ല.
രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ തെൻറ കുടുംബത്തിെൻറ കൈകളാൽ സിഖുകാർക്ക് സംഭവിച്ച ദുരന്തത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയേണ്ടിയിരുന്നു. എന്നാൽ, അസഹിഷ്ണുത വളരുന്നതിനെക്കുറിച്ച് പരാതിപ്പെടാൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അടുത്തേക്ക് പോവുകയാണ് അവർ ചെയ്തത്. അവർ അങ്ങനെ ചെയ്തതിൽ തെറ്റൊന്നുമില്ല. കാരണം, കഴിഞ്ഞ ഒന്നര വർഷമായി അസഹിഷ്ണുത വല്ലാതെ വർധിച്ചുവെന്ന് ആർക്കും കാണാൻ കഴിയും.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം സഹിഷ്ണുതയുടെ തോത് ഏറെ താഴേക്ക് പോയെന്നതിൽ സംശയമില്ല. പുരോഗമന വാദികൾ വാ തുറന്നില്ലെന്നതും സത്യമാണ്. അവരുടെ നിശ്ശബ്ദത ഒരു ആപദ്സൂചനയാണ്. എന്നാൽ, മാധ്യമങ്ങളും നിശ്ശബ്ദ കാഴ്ചക്കാരായതിന് വിശദീകരണമൊന്നുമില്ല. സിഖ് സമൂഹത്തിനെതിരായ ക്രൂരതകൾ അനുസ്മരിക്കാനും അപലപിക്കാനുമുള്ള അവസരമായിരുന്നു നവംബർ തുടക്കം. എന്നാൽ, സ്വതന്ത്ര ചിന്താഗതിക്കാരായ ഹിന്ദുക്കൾപോലും അതിന് മുൻകൈയെടുത്തില്ല.

ഉദ്യോഗസ്ഥവൃന്ദത്തിലെ മലിനീകരണം സുവ്യക്തമാണ്. ന്യൂനപക്ഷങ്ങൾക്കുനേരെ സഹിഷ്ണുത ഉദ്യോഗസ്ഥവൃന്ദം പ്രകടിപ്പിക്കുന്നുണ്ട് പക്ഷേ, അവരെ അംഗീകരിക്കുന്നില്ല. ഞാൻ ലണ്ടനിൽ ഹൈകമീഷണറായിരിക്കെ ഉദ്യോഗസ്ഥർ എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാൻ കഴിഞ്ഞു. ഹൈകമീഷെൻറ പ്രധാന കവാടം എപ്പോഴും അടച്ചിട്ടിരുന്നു. സിഖ് തീവ്രവാദികൾ കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. പുറത്ത് സന്ദർശകർ എത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ പ്രധാന കവാടത്തിലെ കിളിവാതിലിലൂടെ നോക്കും. സിഖുകാരനാണ് സന്ദർശകനെങ്കിൽ പിന്നിലെ വാതിലിലൂടെ വരാൻ പറയും. തുടർന്ന് കർശനമായ പരിശോധന. ഇതിനുശേഷമാണ് അകത്തേക്ക് കടത്തിവിടുക. സിഖുകാർ തീവ്രവാദികളാണെന്ന മുൻധാരണ എന്നെ ഞെട്ടിച്ചു. സിഖുകാരെ മുൻവാതിലിലൂടെതന്നെ അകത്തുകടത്താൻ ഞാൻ ഉടൻതന്നെ ഉത്തരവിട്ടു.

അസ്വീകാര്യരെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ നൂറോളം സിഖുകാരാണ് ഉണ്ടായിരുന്നത്. ഒരിക്കൽ, 12 വയസ്സുള്ള മകന് ഇന്ത്യയിലേക്ക് വിസ ലഭിക്കാൻ ഇടപെടണമെന്നഭ്യർഥിച്ച് ലങ്കാഷയറിലെ ഒരു സിഖുകാരൻ എന്നെ വിളിച്ചു. പതിവ് നടപടിക്രമങ്ങളിൽകൂടി അപേക്ഷിക്കാത്തതെന്തേ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സിഖുകാർക്ക് വിസ നൽകുന്നില്ലെന്നായിരുന്നു മറുപടി. ആ കുട്ടിയുടെ വിഷയം ഞാൻ ഏറ്റെടുത്തു. പരിശോധനയിൽ കുട്ടിയുടെ പിതാവ് അസ്വീകാര്യരുടെ പട്ടികയിൽ ഉള്ളയാളാണെന്ന് മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ, ഹൈകമീഷൻ ഓഫിസായ ഇന്ത്യാ ഹൗസിന് പുറത്ത് ‘ഖലിസ്താൻ സിന്ദാബാദ്’ എന്ന് അദ്ദേഹം ഒരിക്കൽ മുദ്രാവാക്യം വിളിച്ചിരുന്നതായി കണ്ടെത്തി. പിതാവിെൻറ തെറ്റിന് മകനെ ശിക്ഷിക്കുന്നത് വിചിത്രമെന്ന് എനിക്ക് തോന്നി. മാത്രമല്ല, വെറുമൊരു മുദ്രാവാക്യം വിളിച്ചതിനാണ് അദ്ദേഹത്തെ അസ്വീകാര്യരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നത് തമാശയായി തോന്നി.

ഈ കുട്ടിക്ക് വിസ നിഷേധിച്ചാൽ അവൻ തീർച്ചയായും ഒരു ഖലിസ്താനി ആയി തീരുമെന്ന് ഞാൻ വിസ ഉദ്യോഗസ്ഥരോട് പറഞ്ഞു. മറിച്ച്, ഇന്ത്യയിലേക്ക് പോവുകയാണെങ്കിൽ സിഖുകാർക്കെതിരെ വിവേചനമൊന്നുമില്ലെന്ന് അവൻ മനസ്സിലാക്കുമെന്നും ഞാൻ പറഞ്ഞു. ഇന്ത്യയിലെത്തിയശേഷം അവനും കുടുംബവും ഇന്ത്യക്കാരെന്നതിൽ അഭിമാനിക്കുന്നു എന്ന സന്ദേശത്തിെൻറ ഏറ്റവും ശക്തരായ വക്താക്കളായി. എല്ലായിടത്തും അവൻ സഞ്ചരിച്ചു. സിഖുകാർക്കെതിരെ വിവേചനമൊന്നുമില്ലെന്ന് അവന് മനസ്സിലായി. ഒരു ചെറു ഘടകം ന്യൂനപക്ഷങ്ങൾക്ക് എതിരായിരുന്നു. എന്നാൽ, അവർക്ക് പിന്തുണയൊന്നുമുണ്ടായിരുന്നില്ല.

രാജ്യത്തെ സർക്കാറിൽനിന്ന് വേർതിരിക്കണമെന്നായിരുന്നു എെൻറ ഒരു വാദം. തെരഞ്ഞെടുപ്പിൽ പുറത്താക്കപ്പെടാവുന്ന ഒരു പാർട്ടിയുടെയോ അല്ലെങ്കിൽ ഒരു കൂട്ടം പാർട്ടികളുടെയോ ആണ് സർക്കാർ. എന്നാൽ, രാജ്യം എല്ലാ ജനങ്ങളുടേതുമാണ്. രാജ്യത്തിനുണ്ടാകുന്ന ഏത് ഹാനിയും മുഴുവൻ സമുദായങ്ങളെയും ബാധിക്കും–പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ. സകലതിനെയും ഉൾക്കൊള്ളാനുള്ള സന്നദ്ധതയും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ നിലനിൽപിനാധാരം. ഈ ആശയത്തെ തോൽപിക്കാൻ ശ്രമിക്കുന്നവർ രാജ്യത്തെ ദ്രോഹിക്കുകയാണ്. ഭാഗ്യവശാൽ, ചില വിഭാഗങ്ങൾ പ്രസരിപ്പിക്കുന്ന അസഹിഷ്ണുതക്കെതിരെ ജനങ്ങൾ ഉണർന്നിരിക്കുന്നു. ഇതൊരു ശുഭസൂചനയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.