Posted On
date_range Updated On
date_range എം.എം.ഇസ്മായിൽ നിര്യാതനായി
ബാലരാമപുരം: യൂണിയന്‍ ടൂട്ടോറിയലിലൂടെ നിരവധി ശിഷ്യഗണങ്ങളുള്ള പുല്ലൈക്കോണം നാനയിൽ എം.എം.ഇസ്മായിൽ(75) നിര്യാതനായി. ബാലരാമപുരം യൂണിയൻ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമാണ്. ഭാര്യ: സക്കരിയ ബീവി. മക്കൾ: സബീന, സജീന, സുധീർ (യൂണിയൻ കോളജ്). മരുമക്കൾ: അനസ്, ഷൈജു( കൃഷി ഓഫിസർ, കരകുളം), സബറിൻ ഐഷ.
പതിനഞ്ചാം വയസ്സിലാരംഭിച്ച ഇസ്മായില്‍ സാറിന്‍റെ അധ്യാപനം തുടർന്നത് പിന്നീട് ലഭിച്ച സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ചാണ്. ഇസ്മായില്‍ സാറിന്‍റെ നിര്യാണത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ അനുശോചന പ്രവാഹമാണ്. ഒരേ കുടുംബത്തിലെ അമ്മുമ്മയും മകളും ചെറുമകളും വരെ ഇസ്മായില്‍ സാറിന്‍റെ ശിഷ്യഗണത്തില്‍പ്പെടും. കോവിഡ് ബാധിച്ചാണ് ബാലരാമപുരത്തുകാരുടെ പ്രിയ അധ്യാപകൻ ഒടുവിൽ യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.