പൊന്നാനി: പൊന്നാനി ഡയാലിസിസ് സെന്‍ററിന്‍െറ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതോടെ 26ന് കണക്ക് അവതരിപ്പിക്കാന്‍ നഗരസഭാധികൃതരും ഡയാലിസിസ് സെന്‍റര്‍ ഭാരവാഹികളും തീരുമാനിച്ചു. ഫണ്ട് ശേഖരണം അവസാനിച്ചിട്ടും എത്ര രൂപ ലഭിച്ചെന്നോ ഏതൊക്കെ വാര്‍ഡുകളില്‍നിന്ന് തുക കിട്ടിയെന്നോ ഒന്നും വ്യക്തമാക്കാത്ത കാര്യം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് 26ന് 2.30ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നഗരസഭാ കിഡ്നി ഫൗണ്ടേഷന്‍ ആന്‍ഡ് ഡയാലിസിസ് മാനേജിങ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ 14 കൗണ്‍സിലര്‍മാരാണ് ഫണ്ട് തുക ഏല്‍പ്പിക്കാതിരുന്നത്. വാര്‍ത്ത വന്നതോടെ എട്ടുപേര്‍ തുക അടച്ചു. ഇനി ആറ് കൗണ്‍സിലര്‍മാരാണ് ഫണ്ട് ഏല്‍പ്പിക്കാത്തതെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവരോട് 26ന് മുമ്പ് ഫണ്ട് ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സന്‍ പറഞ്ഞു. നവംബര്‍ ഒന്നിനാണ് ഏകദിന ഫണ്ട് ശേഖരണം നടന്നത്. രണ്ടുമാസമായിട്ടും ഫണ്ട് ഏല്‍പ്പിക്കാത്തത് നേരത്തേ വിവാദമായിരുന്നു. വിദേശത്ത് പോയിപിരിച്ചപ്പോള്‍ രണ്ടു ലക്ഷമാണ് കിട്ടിയതെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. ഇത് ചെക്കായാണ് ലഭിച്ചത്. ഈ തുക തന്‍െറയും താലൂക്കാശുപത്രി സൂപ്രണ്ടിന്‍െറയും പേരിലുള്ള ജോയന്‍റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. വിദേശത്ത്നിന്ന് ഇനിയും ഓഫറുകളുണ്ടെന്ന് അവര്‍ പറഞ്ഞു. ആകെ നാല് പേരില്‍ നിന്നാണ് വിദേശത്തുനിന്ന് പിരിച്ചത്. "സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം' പൊന്നാനി: ഡയാലിസിസ് സെന്‍ററിന്‍െറ പേരില്‍ നടന്ന ഫണ്ട് ശേഖരണം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി. മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. പാവപ്പെട്ടവര്‍ കൂടി ഡയാലിസിസ് സെന്‍ററിന് പണം നല്‍കിയിട്ടുണ്ട്. കണക്കില്‍ സുതാര്യത വേണം. ഇത്രയും കാലം കണക്ക് ഹാജരാക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് കമ്മിറ്റിയുടെ അനുവാദമില്ലാതെയാണ് വിദേശത്ത് പോയി പിരിച്ചത്. ഒരു പാര്‍ട്ടിയുടെ ആളുകള്‍ മാത്രമാണ് വിദേശത്ത് പോയത്. എല്ലാ പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജനകീയ കമ്മിറ്റിയെയായിരുന്നു വിദേശത്ത് പോയി ഫണ്ടുണ്ടാക്കാന്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യാവസ്ഥ വിശദീകരിക്കണമെന്ന് പൊന്നാനി: ഡയാലിസിസ് സെന്‍റര്‍ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളുടെ സത്യാവസ്ഥ നഗരസഭാധികൃതര്‍ പൊതുജന സമക്ഷം വിശദീകരിക്കണമെന്ന് പൊന്നാനി പൗരസമിതി യോഗം ആവശ്യപ്പെട്ടു. ഫസല്‍ റഹ്മാന്‍ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. നാസര്‍ പുത്തംകുളം, മന്‍സൂര്‍ നാലകത്ത്, എ.പി.കെ. നസ്റു, ഫാറൂഖ് പട്ടാണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.