ദക്ഷിണ മേഖല സബ്ജൂനിയര്‍ ഫുട്ബാള്‍ : കര്‍ണാടകക്ക് മധുരപ്രതികാരം

മഞ്ചേരി: തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ ആതിഥേയര്‍ക്ക് അവസാന കടമ്പയില്‍ അടിതെറ്റി. റൗണ്ട് റോബിന്‍ ലീഗിലെ കേരളത്തിന്‍െറ കുട്ടികള്‍ പുറത്തെടുത്ത ഫുട്ബാള്‍ കൃത്യമായി തിരിച്ചറിഞ്ഞാണ് കര്‍ണാടക തിങ്കളാഴ്ച പയ്യനാട്ടെ മൈതാനത്തിറങ്ങിയത്. ആദ്യ പകുതി പിന്നിടുന്നതോട കടന്നാക്രമണത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു ഓരോ മുന്നേറ്റവും. കേരളത്തിന്‍െറ പ്രതിരോധം വരുത്തിയ ചെറിയ പിഴവില്‍നിന്നാണ് പത്താം മിനിറ്റില്‍ കര്‍ണാടക ആദ്യ ഗോള്‍ നേടിയത്. ലീഡ് നേടിയ സന്ദര്‍ശകര്‍ കേരളത്തിന്‍െറ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി തകര്‍ത്തു. രണ്ടാം പകുതിയിലാണ് ഗോളവസരങ്ങള്‍ ഏറെയും പിറന്നത്. ഗോള്‍മുഖത്തുവെച്ച് 60ാം മിനിറ്റില്‍ മുഹമ്മദ് ലാമിസിന് ലഭിച്ച ഗോളവസരം പ്രയോജനപ്പെടുത്താനായില്ല. പിന്നീട് ലാമിസിന് പകരം മുഹമ്മദ് അന്‍സാഫ് ഇറങ്ങി. അതിനിടയില്‍ 49ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി വീണതോടെ കേരളത്തിന് വിജയപ്രതീക്ഷ അകലെയായി. മധ്യനിരയിലെ നിധിന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് കര്‍ണാടകക്ക് പെനാല്‍റ്റി വീണുകിട്ടിയത്. ടി. വിജയ് അവസരം ഗോളാക്കിയതോടെ കേരളത്തിന്‍െറ പോരാട്ടം അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.