സജയില്‍ പാചക വാതക ഗുദാമിന് തീപിടിച്ചു; ആളപായമില്ല

ഷാ൪ജ: സജ വ്യവസായ മേഖലയിൽ പാചക വാതക സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഗുദാമിൽ വൻ അഗ്നിബാധ. തിങ്കളാഴ്ച ഉച്ചക്ക് 3.30നായിരുന്നു അപകടം. അപകടത്തിൽ ആ൪ക്കും പരിക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. സിവിൽ ഡിഫൻസുകാ൪ എത്തിയാണ് തീഅണച്ചത്. ഗുദാമിൽ വൻതോതിൽ സിലിണ്ടറുകൾ ഉണ്ടായിരുന്നു. എങ്ങിനെയാണ് തീ പട൪ന്നതെന്ന് വ്യക്തമായിട്ടില്ല.
ഫോറൻസിക് വിഭാഗത്തിലെ വിദഗ്ധ സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം വളരെ ദൂരേക്ക് പോലും കേൾക്കാൻ കഴിഞ്ഞിരുന്നു. സിലിണ്ടറുകൾക്ക് തീ പിടിച്ചത് കാരണം പരിസരത്തേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ പ്രത്യേക പരിശീലനം ലഭിച്ച സിവിൽ ഡിഫൻസുകാ൪ രംഗത്ത് വന്നതോടെയാണ് തീയുടെ വിളയാട്ടം കുറഞ്ഞത്. സമീപത്തുള്ള മറ്റ് ഗുദാമുകളിലേക്ക് തീ പടരാതിരിക്കാൻ സിവിൽ ഡിഫൻസ് തുടക്കത്തിൽ തന്നെ ശ്രമിച്ചതും തുണയായി.
അപകടത്തെ തുട൪ന്ന് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നെല്ലാം പൊലീസ് തൊഴിലാളികളെ മാറ്റിയിരുന്നു. തുട൪ അപകടങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത്് പ്രദേശത്ത് പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.