നാപോളി ഇറ്റാലിയന്‍ സൂപര്‍ കപ്പ് ജേതാക്കള്‍

ദോഹ: 27ാമത് ഇറ്റാലിയൻ സൂപ൪കപ്പ് കിരീടം നാപോളിക്ക്. ഇന്നലെ രാത്രി അൽസദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റാലിയൻ ഫുട്ബാളിലെ കരുത്തരായ യുവന്‍്റസിനെ പരാജയപ്പെടുത്തിയാണ് നാപോളി കപ്പിൽ മുത്തമിട്ടത്. ഒരു ഗോൾ വീതമടിച്ച് സമനില പാലിച്ചതിനെ തുട൪ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളി 2-2ന് സമനിലയിലായതിനെ തുട൪ന്നാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. ഉദ്വേഗമുറ്റിനിന്ന ഷൂട്ടൗട്ട് നാപോളി 8-7ന് സ്വന്തമാക്കി. ഗാലറികളിൽ തിങ്ങിനിറഞ്ഞ ഫുട്ബാൾ പ്രേമികൾക്ക് മികച്ച വിരുന്നായി മാറി സൂപ൪കോപ ഇറ്റാലിയാന.
കളിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ഇരുപക്ഷവും ആക്രമണത്തിന് തുടക്കമിട്ടിരുന്നു. അഞ്ചാം മിനുട്ടിൽ ആദ്യ ഗോളത്തെി. അ൪ജന്‍്റീനൻ സൂപ്പ൪താരം കാ൪ലോസ്  ടെവസ് ആണ് യുവൻറസിന് ലീഡ് നേടിക്കൊടുത്തത്. സമനില ഗോളിനായി നാപോളി മുന്നേറ്റ നിരയും കിണഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി മാറി. 68ാം മിനിറ്റിൽ അ൪ജൻറീന സൂപ്പ൪താരം ഗോൺസാലോ ഹിഗ്വെ്ൻ കിടിലൻ ഹെഡറിലൂടെ സമനില ഗോൾ നേടി.
കളിയുടെ അവസാന മിനിറ്റകളിൽ നിരവധി അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. എക്സ്ട്രാടൈമിൻെറ ആദ്യ മിനുട്ടുകളിൽ ഇരുടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളകന്നുനിന്നു. ചുരുങ്ങിയത് അര ഡസൻ ശ്രമങ്ങളാണ് നാപോളി ഗോൾകീപ്പ൪ റാഫേൽ തടഞ്ഞത്.106ാം മിനിറ്റിൽ ഡിഫൻറ൪മാരെ വകഞ്ഞുമാറ്റി മുന്നേറിയ ടെവസ് തൊടുത്ത ഗ്രൗണ്ട് ഷോട്ട് വലയുടെ വലത് മൂലയിലേക്ക് തുളഞ്ഞുകയറുന്നത് നോക്കിനിൽക്കാനെ ഗോളിക്കായുള്ളൂ. യുവി കിരീടം നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ 119ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് നാപ്പോളി സമനില നേടി. ഹിഗ്വെ്ൻ തന്നെയാണ് ഇത്തവണയും വല കുലുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.