അല്‍ ജസീറ ഇ സുഹൈല്‍ സാറ്റലൈറ്റിലേക്ക് മാറ്റുന്നു

ദോഹ: സിഗ്നൽ തടസങ്ങൾ ഒഴിവാക്കി മെന മേഖലയിലെ പ്രേക്ഷക൪ക്ക് കൂടുതൽ നല്ല ദൃശ്യാനുഭവം നൽകുന്നതിനായി അൽ ജസീറ ചാനൽ സംപ്രഷണം പുതിയ സാറ്റലൈറ്റ് വഴിയാക്കി മാറ്റി. നിലവിലെ അറബ് സാറ്റിന് പകരം ഇ സുഹൈൽ സാറ്റലൈറ്റ് വഴിയാണ് ഇനി അൽജസീറ ചാനൽ സംപ്രേഷണം നടക്കുക. 2015 ജനുവരി ഒന്ന് മുതൽ ചാനലിൻെറ ഫ്രീക്വൻസി മാറും.
അൽജസീറ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര തലത്തിൽ സിഗ്നൽ ജാമിങ് അനുഭവപ്പെടുന്നുവെന്ന നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് പുതിയ സാറ്റലൈറ്റിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് അൽ ജസീറ ആ൪.എഫ് ആൻറ് ടെലിപോ൪ട്ട് എഞ്ചിനീയറിങ് മാനേജ൪ ഇബ്രാഹിം നസ്സ൪ പറഞ്ഞു. ചാനലിൻെറയും അതിൻെറ വെബ്സൈറ്റിൻെറയും ഉപഭോക്താക്കളെ അതിൽ നിന്ന് തടയാനുളള ബോധപൂ൪വമായ ശ്രമത്തിൻെറ ഭാഗമായി സിഗ്നൽ ജാമിങ് സൃഷ്ടിക്കപ്പെടുന്നതായി അദ്ദേഹം ആരോപിച്ചു.  
അറബ്സാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇ സുഹൈൽ സാറ്റലൈറ്റും ലഭിക്കും. ഇതിനായി ഡിഷ് ആൻറിനകളുടെ സ്ഥാനം മാറ്റേണ്ട ആവശ്യമില്ല. ചാനൽ ലഭിക്കുന്നതിനായി ടി.എക്സ് പി ഫ്രീക്വൻസി 11604, ഹൊറിസോണ്ടൽ പോളറൈസേഷൻ, എഫ്.ഇ.സി 3/4; സിംബൽ റേറ്റ് 27500 എന്ന വിധത്തിൽ ഫ്രീക്വൻസി സെറ്റ് ചെയ്യണം. www.sat.aljazeera.net വെബ്സൈറ്റി വിശദ വിവരങ്ങൾ ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.