മതപരിവര്‍ത്തന ശ്രമങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കും -ടി.എന്‍. പ്രതാപന്‍

ദോഹ: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ വിശ്വഹിന്ദു പരിഷത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന മതപരിവ൪ത്തന ശ്രമങ്ങൾ ഇന്ത്യൻ മതേതരത്വത്തെ തക൪ക്കാനുളള അപകടകരമായ ശ്രമമാണെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ. ഇതിനെതിരെ രാഷ്ട്രീയ പാ൪ട്ടികൾ കൂട്ടായ ചെറുത്തുനിൽപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ സംബന്ധിക്കാൻ ദോഹയിലത്തെിയ അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ആകുലപ്പെടുത്തുന്ന വാ൪ത്തകളാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. മനുഷ്യൻെറ ദുരിതങ്ങളെയും പ്രയാസങ്ങളെയും ചൂഷണം ചെയ്താണ് വി.എച്ച്.പി, ബജ്റഗ്ദൾ ഉൾപ്പെടെയുളള സംഘടനകൾ മതപരിവ൪ത്തന ശ്രമങ്ങൾ നടത്തുന്നത്. സ്വയം ബോധ്യപ്പെട്ടും സ്വന്തം ഇഷ്ടപ്രകാരവും മതം മാറുന്നതിന് ആരും എതിരല്ല. പരപ്രേരണ കൊണ്ട് നടക്കുന്ന മതംമാറ്റങ്ങളെ കോൺഗ്രസ് ശക്തമായി എതി൪ക്കും. മതേതരത്വത്തിൽ കോൺഗ്രസ് ഒരു വിട്ടുവീഴ്ചായും കാണിക്കാത്തതിനാലാണ് കേന്ദ്രത്തിൽ കോൺഗ്രസ് ഇന്ന് പ്രതിപക്ഷത്തിരിക്കേണ്ടി വന്നത്. മതത്തിൻെറ പേരിൽ മാത്രം സഹായങ്ങളും മറ്റും നൽകുന്നത് ഭരണഘടനയുടെ മതേതര മുഖത്തിന് എതിരാണ്. ഇന്ത്യൻ ജനതയെ മതേതര ബോധത്തിൽ നിന്ന് മാറ്റാനുളള ബോധപൂ൪വമായ ഇത്തരം ശ്രമങ്ങൾക്കെതിരെ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ശക്തമായ പ്രതിരോധം തീ൪ക്കും. പ്രേരിപ്പിച്ച് മതംമാറ്റുന്നതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക കാമ്പയിൻ നടത്തും. പാ൪ലമെൻറിനകത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇതിനെതിരെ വലിയ പോരാട്ടം നടത്തിവരികയാണ്. വി.എച്ച്.പി നടത്തുന്നത് ഭരണഘടന ലംഘനമാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
ദന്തഗോപുരങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥൻമാ൪ നടത്തുന്ന ആസൂത്രണങ്ങളാണ് നാടിൻെറ വികസനത്തിന് തടസമാകുന്നത്. മണ്ണിൻെറയും, ജലത്തിൻെറയും പ്രകൃതിയുടെയും കാര്യങ്ങളെ കുറിച്ച് അവ൪ക്കറിയില്ല. പദ്ധതികൾ സമയനിഷ്ടതയോടെ പൂ൪ത്തിയാക്കാൻ നമ്മുക്ക് സാധിക്കുന്നില്ല. പത്തും ഇരുപതും വ൪ഷങ്ങൾക്ക് ശേഷമാണ് പല തറക്കല്ലുകൾക്കും ശാപമോക്ഷം ലഭിക്കുന്നത്.
ഇത് വികസന പ്രവൃത്തികളുടെ ചെലവുകൾ പതിൻമടങ്ങ് വ൪ധിപ്പിക്കുമെന്നും നമ്മുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിൽ കുറ്റകാരാണെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധി ശുഷ്കാന്തിയും കാര്യശേഷിയുമുളളവരാണെങ്കിൽ വികസന പ്രവൃത്തികൾ തടയാൻ ഒരു ഉദോഗ്യസ്ഥനും സാധ്യമല്ല. വികസനവുമായി ബന്ധപ്പെട്ട ആസൂത്രണ തന്ത്രങ്ങളും കാഴ്ച്ചപ്പാടുകളും മാറ്റാൻ സമയമായെന്നും എങ്കിൽ മാത്രമെ പുതിയ കാലത്തെയും പുതിയ തലമുറയെയും ഉൾക്കൊളളാൻ സാധിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് തൃശ്ശൂ൪ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന കെ. കരുണാകരൻ അനുസ്മരണം ഇന്ന് വൈകുന്നേരം  ഏഴ് മണിക്ക് സ്കിൽസ് ഡെവലപ്മെൻറ് സെൻററിൽ നടക്കുമെന്ന് വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ച ഇൻകാസ് നേതാക്കൾ പറഞ്ഞു. ഐ.സി.സി പ്രസിഡൻറ്് ഗിരീഷ് കുമാ൪ യോഗം ഉൽഘാടനം ചെയ്യും. കോൺഗ്രസ് നിയമസഭ കക്ഷി ചീഫ്വിപ്പ് ടി.എൻ പ്രതാപൻ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ ഇൻകാസ് വൈസ് പ്രസിഡൻറ അബു കാട്ടിൽ, ഇൻകാസ് തൃശ്ശൂ൪ ജില്ല പ്രസിഡൻറ് മുബാറക്, വൈസ്പ്രസിഡൻറ് ജോ൪ജ് അഗസ്റ്റ്യൻ എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.