നിതാഖാത്ത്: 2015ല്‍ നാല് തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം വര്‍ധിപ്പിക്കും

റിയാദ്: സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിൻെറ ഭാഗമായി അടുത്ത വ൪ഷം നാല് പുതിയ തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്) എക്സിക്യൂട്ടീവ് ഉപമേധാവി ഡോ. അബ്ദുൽകരീം അന്നുജൈദി പറഞ്ഞു. നി൪മാണ-റിയൽ എസ്റ്റേറ്റ്, ആതുരസേവനം, ചില്ലറ വിൽപന, കാറ്ററിങ് മേഖലകളാണ് 2015ൽ പുതുതായി സ്വദേശികൾക്ക് നീക്കിവെക്കുന്നത്. ഈ മേഖലയിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും ഭൂരിപക്ഷം ജോലിക്കാരും വിദേശികളാണെന്നും ‘ഹദഫ്’ കണ്ടത്തെിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
നി൪മാണമേഖലയിലെ നീണ്ട ജോലി സമയം, ഭാരിച്ച ജോലി, തൊഴിൽ സാഹചര്യം എന്നിവ സ്വദേശികളെ ആക൪ഷിക്കുന്നതിന് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പുതിയ നാല് മേഖലയിലേക്ക് സ്വദേശി തൊഴിലന്വേഷകരെ പാകപ്പെടുത്തുന്ന പരിശീലനങ്ങൾ ‘ഹദഫ്’ സജ്ജമാക്കും. സ്വദേശിവത്കരണം നടപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ച നാല് തൊഴിലിലും നിലവിലുള്ള വിദേശികളുടെ കണക്കെടുക്കാൻ ‘ഹദഫ്’ പ്രത്യേകം സ൪വേ നടത്തും. 2015 ആദ്യത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ പരിശീലനം, സ൪വേ, മുന്നൊരുക്കങ്ങൾ എന്നിവക്ക് മൂന്ന് മുതൽ ആറ് മാസം വരെ ആവശ്യമായേക്കും. അതിനാൽ 2015 രണ്ടാം പകുതിയിലാണ് സ്വദേശിവത്കരണത്തിൻെറ ഫലം പ്രകടമാവുക.
രാജ്യം ഏറ്റവും കൂടുതൽ സംഖ്യ ചെലവഴിക്കുന്ന ഭീമൻപദ്ധതികളുടെ നടത്തിപ്പ്, നി൪മാണം, ഓപറേഷൻ, മെയ്ൻറനൻസ് എന്നിവയിൽ ഭൂരിപക്ഷവും വിദേശി ജോലിക്കാരാണെന്ന് സൗദി ശൂറ കൗൺസിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ മേഖലയിലേക്ക് സ്വദേശികളെ ആക൪ഷിക്കാനും അവരെ ജോലിക്ക് യോഗ്യരാക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് മാനവവിഭവശേഷി ഫണ്ടിൻെറ ഏകവ൪ഷ റിപ്പോ൪ട്ട് അവലോകനം ചെയ്ത് ശൂറ നി൪ദേശിക്കുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.