എണ്ണ വിപണിയിലെ പ്രതിസന്ധി താല്‍ക്കാലികം - പെട്രോളിയം മന്ത്രി

റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണി നേരിടുന്ന വിലയിടിവ് അറബ് വിപണിയെയും അതിൻെറ ഭാഗമായ സൗദി സാമ്പത്തിക മേഖലയെയും ബാധിക്കില്ളെന്ന് സൗദി പെട്രോളിയം, ഖനന മന്ത്രി ഡോ. അലി അന്നുഐമി പറഞ്ഞു. അബൂദബിയിൽ നടക്കുന്ന പത്താമത് അറബ് ഊ൪ജ സമ്മേളനത്തിൽ സൗദി സംഘത്തെ നയിച്ചത്തെിയ മന്ത്രി വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
എണ്ണ വിലക്കുറവിന് നിരവധി ബാഹ്യകാരണങ്ങളുണ്ട്. ഇവ നീങ്ങിയാൽ വില സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരും. താൽക്കാലികമായുണ്ടായ പ്രതിസന്ധി സൗദിയെ ബാധിക്കില്ല. ഒപെകിന് പുറത്തുള്ള സ്വതന്ത്ര ഉൽപാദന രാജ്യങ്ങൾ ഉൽപാദനം കുറച്ചാലും സൗദി അതിൻെറ ക്വോട്ട കുറക്കില്ളെന്നും മന്ത്രി പറഞ്ഞു.
2010 മുതൽ 14വരെയുള്ള കാലഘട്ടത്തിൽ എണ്ണക്ക് മാന്യമായ വിലയാണ് ലഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ഈ സന്ദ൪ഭത്തിലുണ്ടായ സാമ്പത്തിക വള൪ച്ച ഇതിന് കാരണമായിട്ടുണ്ട്. ലോക സാമ്പത്തിക വള൪ച്ചയുടെ മൂന്നിലൊന്ന് വരുന്ന ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ ഈ കാലത്ത് കൂടുതൽ എണ്ണ ഉപയോഗിച്ചിരുന്നു. എന്നാൽ 2014ൻെറ രണ്ടാം പകുതിയിൽ ആഗോള സാമ്പത്തിക മേഖലക്ക് തിരിച്ചടി നേരിട്ടു. 3.7 ശതമാനം വള൪ച്ച പ്രതീക്ഷിച്ചത് മൂന്ന് ശതമാനമായി കുറഞ്ഞു. യൂറോപ്പ്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങൾ സാമ്പത്തിക പ്രയാസം നേരിട്ട ഈ കാലഘട്ടത്തിൽ തന്നെ ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുടെ എണ്ണ ഉപഭോഗം കുറയുകയും ചെയ്തു. കൂടാതെ പാറ, മണൽ, കടലിലെ ഉപ്പുപാളിക്ക് താഴെയുള്ള വെള്ളം എന്നിവയിൽ നിന്ന് എണ്ണ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ആരംഭിച്ചതും ഈ കാലത്താണ്. പക്ഷേ, ഈ സ്രോതസ്സുകൾ വളരെ ചെലവേറിയതാണ്. പരമ്പരാഗത സ്രോതസ്സിൽ നിന്നാണ് എണ്ണ ന്യായവിലക്ക് നൽകാനാവുക. ഒപെക് കൂട്ടായ്മക്ക് പറത്തുള്ള എണ്ണ രാജ്യങ്ങൾ നിയന്ത്രണമില്ലാതെ ഉൽപാദനം വ൪ധിപ്പിച്ചതും വിലയിടിവിന് കാരണമായി. അതിനാൽ ഇത്തരം കാരണങ്ങൾ നീങ്ങുന്നതോടെ എണ്ണ വില സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് സൗദി ഉറച്ചുവിശ്വസിക്കുന്നു. അതേസമയം നിലവിലെ വിലയിൽ താൻ ഒട്ടും തൃപ്തനല്ളെന്നും ഡോ. അന്നുഐമി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.