എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ-കോഴിക്കോട് വിമാനം യാത്രക്കാരറിയാതെ റദ്ദാക്കി

ദോഹ: ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രക്കാ൪ അറിയാതെ റദ്ദാക്കി. രാവിലെ 10.30ന് പുറപ്പെടേണ്ട ഐ.എക്സ് 374 വിമാനത്തിന് ടിക്കറ്റെടുത്ത 25-ഓളം യാത്രക്കാരാണ് രാവിലെ തന്നെ വിമാനത്താവളത്തിലത്തെി വട്ടംകറങ്ങിയത്. തുട൪ന്ന് വൈകുന്നേരത്തെ വിമാനത്തിലാണ് ഇവരെ നാട്ടിലേക്കയച്ചത്.
വിമാനത്താവളത്തിലത്തെി ഏറെ സമയം കഴിഞ്ഞിട്ടും ബോ൪ഡിങ് പാസിനുള്ള കൗണ്ട൪ തുറക്കാതായതോടെ അന്വേഷണ വിഭാഗത്തിൽ ചോദിച്ചപ്പോഴാണ് ഈ വിമാനം സ൪വീസ് നടത്തുന്നില്ളെന്ന് അറിഞ്ഞത്. തുട൪ന്ന് വിമാനത്താവളത്തിലെ എയ൪ ഇന്ത്യ റീജ്യനൽ മാനേജറെ ബന്ധപ്പെട്ടപ്പോൾ വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെയെല്ലാം ഇ.മെയിൽ വഴിയും ഫോൺ വഴിയും അറിയിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, യാത്രക്കൊരുങ്ങി എത്തിയ ആ൪ക്കും ഇത് ലഭിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പ് വരെ ഓൺലൈനിൽ പരിശോധിച്ചപ്പോഴും ഫൈ്ളറ്റ് കാൻസലായിരുന്നില്ല. വിമാനം റദ്ദാക്കിയതിൻെറ കാരണം വ്യക്തമാക്കാൻ അധികൃത൪ തയാറായതുമില്ല.
മുഴുവൻ ടിക്കറ്റുകളും വിറ്റുപോകാത്തതിനാലാവാം സ൪വീസ് മുടക്കിയതെന്ന് സംശയിക്കുന്നതായി യാത്രക്കാരിൽ ഒരാൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തിരക്ക് കാരണം വിമാനം പുറപ്പെടുന്നതിലും മൂന്ന് മണിക്കൂ൪ മുമ്പേ എത്തണമെന്ന നി൪ദേശമുള്ളതിനാൽ അതിരാവിലെ തന്നെ എത്തിയവരാണ് നട്ടംതിരിയേണ്ടി വന്നത്. എയ൪ ഇന്ത്യയുടെ വിൻറ൪ ഷെഡ്യൂളിൻെറ ഭാഗമായി നവംബ൪ ഒന്ന് മുതലാണ്  വെള്ളി, ബുധൻ ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനം അനുവദിച്ചത്. രാവിലെ 10.30ന് ദോഹയിൽ നിന്ന് പുറപ്പെടാറുള്ള വിമാനം ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് കോഴിക്കോട്ടെത്തേണ്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.