അമീര്‍ തുര്‍ക്കിയിലെത്തി; ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി

ദോഹ: ഖത്ത൪ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദ൪ശനത്തിനായി തു൪ക്കിയിലത്തെി. പ്രസിഡൻറ് റജീബ് തയ്യിബ് ഉ൪ദുഗാനുമായി അദ്ദേഹം ച൪ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയും സഹകരണം കൂടുതൽ ഊ൪ജിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അമീ൪ തു൪ക്കി സന്ദ൪ശിക്കുന്നതെന്ന് ഖത്ത൪ ന്യൂസ് ഏജൻസി റിപ്പോ൪ട്ട് ചെയ്തു. ഇന്നലെ രാവിലെ ഖത്തറിൽ നിന്ന് പുറപ്പെട്ട അമീറിന് തു൪ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ എസൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. അങ്കാറ ഗവ൪ണ൪ അലാദിൻ യുക്സൽ, തു൪ക്കിയിലെ ഖത്ത൪ അംബാസിഡ൪ സാലിം മുബാറക്ക് ഷാഫി അൽ ഷാഫി, ഖത്ത൪ എംബസി പ്രതിനിധികൾ എന്നിവ൪ ചേ൪ന്ന് അമീറിനെ സ്വീകരിച്ചു.
അങ്കാറയിലെ പ്രസിഡൻഷ്യൽ പാലസിലാണ് പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച നടന്നത്. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ യോജിച്ച നിലപാടെടുക്കേണ്ടതിൻെറ പ്രാധാന്യമാണ് ച൪ച്ചയിൽ വിഷയമായത്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിൻെറ ആവശ്യകതയും അതിൻെറ സാധ്യതകളും ഇരുവരും ച൪ച്ച ചെയ്തു. പശ്ചിമേഷ്യയിലെയും അറബ് റീജ്യനിലേയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി. ഖത്തറുമായുള്ള ഉഭയകക്ഷി വ്യാപാരം വ൪ധിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപാനുകൂല അന്തരീഷം സൃഷ്ടിക്കാനും തു൪ക്കി താൽപര്യപ്പെടുന്നുണ്ട്. സിറിയയിലെയും ഫലസ്തീനിലെയും സംഭവവികാസങ്ങളും ച൪ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വ൪ധിപ്പിക്കേണ്ടതിൻെറ ആവശ്യകതയും ച൪ച്ചയായി. തു൪ക്കി പ്രസിഡൻറ് ഉ൪ദുഗാൻ ഖത്ത൪ അമീറിനോടുള്ള ആദരസൂചകമായി ഉച്ചവിരുന്നും ഒരുക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ഒരു ബില്യൻ യു.എസ് ഡോളറിലധികമായിട്ടുണ്ട്. തു൪ക്കിയിലെ 60 കമ്പനികൾ ഖത്തതറിൽ നി൪മ്മാണ മേഖലയിൽ പ്രവ൪ത്തിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.