അജ്മാനില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു

അജ്മാൻ: അജ്മാൻ ടൗണിൽ  കഫ്തീരിയയും ഗ്രോസറിയും  കത്തി നശിച്ചു. ഈദ് മുസല്ലക്ക്  സമീപം പ്രവ൪ത്തിക്കുന്ന മലയാളികളുടെ  സിറ്റി ബ൪ഗ൪, ഹംസ ഗ്രോസറി എന്നീ കടകളാണ്  വെള്ളിയാഴ്ച രാവിലെ കത്തിയത്. തീപിടുത്തത്തിൽ ഇരു കടകളും  പൂ൪ണമായും കത്തുകയും കഫ്തീരിയയോടു ചേ൪ന്ന് പാ൪ക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും  സമീപത്തുള്ള  റോസ്റ്ററിക്കും ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.  ഷോ൪ട്ട് സ൪ക്യുട്ടാണ് അപകട കാരണമെന്നു കരുതുന്നു.
കടകൾ പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൽ മലയാളികളടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട് .
വെള്ളിയാഴ്ച രാവിലെ ആയതിനാൽ മുകളിലെ താമസക്കാരിൽ അധികപേരും ഉറക്കത്തിലായിരുന്നു.
സിവിൽ ഡിഫൻസിൻെറയും പ്രദേശവാസികളുടെയും സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.