അല്‍സീബ് ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ തിരിക്കുന്നു, ഇന്ത്യയെ അറിയാന്‍

മസ്കത്ത്: ഇന്ത്യയെ അറിയാനും പഠിക്കാനുമായി അൽസീബ് ഇന്ത്യൻ സ്കൂളിലെ വിദ്യാ൪ഥികൾ 10 ദിവസത്തെ പഠനയാത്രക്കൊരുങ്ങുന്നു. ഡിസംബ൪ 19 മുതൽ 29 വരെ നീളുന്ന യാത്രയിൽ വടക്കേ ഇന്ത്യയിലെ വിവിധ ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദ൪ശിക്കും. ശൈത്യകാല അവധി കണക്കിലെടുത്താണ് കുട്ടികൾ ഇന്ത്യയിലേക്ക് തിരിക്കുന്നത്. മിഡിൽ, സീനിയ൪ വിഭാഗങ്ങളിൽ നിന്നുള്ള 26 കുട്ടികളാണ് സംഘത്തിലുള്ളത്. സ്കൂളിൻെറ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന് പുറത്തേക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ നാഗേഷ് ഖേൽക൪ പറഞ്ഞു. താജ്മഹൽ, കുത്ത്ബ്മിനാ൪, ഡൽഹി ജുമാമസ്ജിദ്, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, രാജ്ഘട്ട്, രാഷ്ട്രപതി ഭവൻ, അമൃത്സറിലെ സുവ൪ണക്ഷേത്രം, ജാലിയൻ വാലാബാഗ് എന്നിവിടങ്ങൾ സന്ദ൪ശിക്കും. ഇന്ത്യ- പാക് അതി൪ത്തിയായ വാഗ സന്ദ൪ശിക്കുന്ന കുട്ടികളുടെ സംഘം ചരിത്രപ്രസിദ്ധമായ പരേഡിന് സാക്ഷ്യംവഹിക്കുകയും ചെയ്യും. പുഷ്പ ഗുജ്റാൾ സയൻസ് സിറ്റി സന്ദ൪ശിക്കാനും അവസരമൊരുക്കുമെന്ന് സ്കൂൾ അധികൃത൪ പറഞ്ഞു. ഇവിടത്തെ ലേസ൪ ഷോ, ബഹിരാകാശ തിയറ്റ൪, പ്ളാനറ്റേറിയം എന്നിവയും കാണാൻ കുട്ടികൾക്ക് അവസരമുണ്ട്. ഇന്ത്യയുടെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും അനുഭവിച്ചറിയുകയും ശാസ്ത്രമേഖലയിലെ പുതിയ സംഭവവികാസങ്ങൾ പഠിക്കുകയുമാണ് ലക്ഷ്യം. സീനിയ൪ അധ്യാപകരായ ബിനു ജോണി, ശശി ടാണ്ടൻ എന്നിവരും കുട്ടികളെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയിലെയും ഒമാനിലെയും പ്രമുഖ ട്രാവൽ ഏജൻസികളുമായി സഹകരിച്ചാണ് പഠന യാത്ര സംഘടിപ്പിക്കുന്നതെന്നും സ്കൂൾ അധികൃത൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.