രോഷവും ദു:ഖവുമായി യാത്രക്കാര്‍

മനാമ/കുവൈത്ത് സിറ്റി: നിരവധി മലയാളികളക്കമുള്ള ഇന്ത്യക്കാരാണ് എയ൪ ഇന്ത്യ എക്സ്പ്രസിൻെറ നിരുത്തരവാദപരമായ സമീപനത്തെ തുട൪ന്ന് രണ്ടു ദിവസമായി കുവൈത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. കുവൈത്തിൽ കുടുങ്ങിയവരിൽ രണ്ടുദിവസത്തിനകം വിവാഹം നടക്കാനിരിക്കുന്ന യുവാവും അസുഖം മൂ൪ച്ഛിച്ച പിതാവിനെ കാണാൻ പോകുന്നയാളും സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരും പുരുഷന്മാ൪ കൂടെയില്ലാത്ത സ്ത്രീകളുമൊക്കെയാണുള്ളത്.
കുവൈത്തിൽ നിന്ന് പറക്കാനിരുന്ന കാസ൪കോട് പെരിയ സ്വദേശി സുമേഷിൻെറ വിവാഹമാണ് ശനിയാഴ്ച.  വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് നാട്ടിൽ തുടക്കമായപ്പോൾ സമയത്തിന് വീട്ടിലത്തെുമോ എന്നറിയാതെ ആധിയിലാണ് ഈ യുവാവ്. വിവാഹിതനാവുന്നതിൻെറ സന്തോഷത്തിൽ യാത്ര പുറപ്പെട്ട സുമേഷ് എയ൪ ഇന്ത്യയുടെ ഉത്തരവാദിത്തമില്ലാത്ത സമീപനം മുലം എപ്പോൾ നാട്ടിലത്തെുമെന്നറിയാതെ വിമാനത്താവളത്തിൽ കഴിയുകയാണെന്ന് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘യാത്രക്കാരോട് കടുത്ത അവഗണനയാണ് അധികൃത൪ കാണിക്കുന്നത്. വിവാഹത്തിനായി നാട്ടിലേക്ക് പോകുന്ന ഞാൻ ഒന്നര ദിവസമായി എപ്പോൾ പോകാനാവുമെന്നറിയാതെ ഉഴലുകയാണ്’-സുമേഷിൻെറ വാക്കുകളിൽ ആശങ്കയും അങ്കലാപ്പും.
ബഹ്റൈനിൽ നിന്ന് കയറാനിരുന്ന കണ്ണൂ൪ തോട്ടട സ്വദേശി ജിത്തുവിൻെറ വിവാഹമാണ് ഈ മാസം 25ന്. നാട്ടിലത്തെിയിട്ടു വേണം ഒരുക്കങ്ങൾ പൂ൪ത്തിയാക്കാൻ. അതിനിടയിലാണ് രണ്ടു ദിവസം പോയതെന്ന് ജിത്തു സങ്കടത്തോടെ പറഞ്ഞൂ. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന കണ്ണൂ൪ സ്വദേശി ശംസുദ്ദീൻ ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം ബുധനാഴ്ച കാലത്ത് മുതൽ വിമാനത്താവളത്തിലാണ്. കുട്ടികൾ മടുപ്പ് ബാധിച്ച് കരച്ചിലാണെന്ന് ശംസുദ്ദീൻ പറഞ്ഞു.
ഇന്നലെ സമയത്ത് ഭക്ഷണം പോലും കിട്ടിയില്ല. ഉച്ചഭക്ഷണം കിട്ടുമ്പോൾ സമയം മൂന്നര കഴിഞ്ഞിരുന്നു. നാട്ടിലേക്ക് പോകുന്ന ഇ൪ഫാൻ എന്ന യുവാവിനും പറയാനുള്ളത് അവഗണനയുടെ കഥ തന്നെ. എപ്പോൾ, എങ്ങനെ എന്ന കാര്യത്തിൽ യാതൊരു വിശദീകരണവും നൽകാൻ അധികൃത൪ തയാറായില്ളെന്നാണ് ഇ൪ഫാൻെറ പരാതി. ബഹ്റൈൻ-കുവൈത്ത് വിമാനത്തവാളങ്ങളിൽ ഒരേ പോലെ യാത്രക്കാ൪ പ്രതിഷേധമുയ൪ത്തി.  
‘ രണ്ട് ദിവസമായി ഞങ്ങൾ വലയുന്നു. ബുധനാഴ്ച പകൽ മുഴുവൻ വിമാനത്താവളത്തിലിരുത്തി. വ്യാഴാഴ്ച രാവിലെ വിമാനം പോകുമെന്ന് പറഞ്ഞിട്ടും ഒന്നുമായില്ല. ബഹ്റൈനിൽനിന്ന് വിമാനം വരില്ല എന്ന വിവരം പോലും അധികൃത൪ സമയത്തിന് അറിയിച്ചില്ല’ -കുവൈത്ത് വിമാനത്തവാളത്തിൽ കുടുങ്ങിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സനോജ് പറഞ്ഞു.
കാത്തിരിപ്പ് മൂലം അഞ്ചും ഒന്നും വയസ്സുള്ള തൻെറ മക്കൾ ആകെ ക്ഷീണിച്ചിരിക്കുകയാണെന്ന് ഇദ്ദേഹം കൂട്ടിച്ചേ൪ത്തു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.