ഇന്ധനച്ചോര്‍ച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗളൂരു സര്‍വീസ് മുടങ്ങി

കുവൈത്ത് സിറ്റി/മനാമ: മംഗളൂരു-ബഹ്റൈൻ-കുവൈത്ത്-മംഗളൂരു എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം ബുധനാഴ്ച കാലത്ത് ബഹ്റൈൻ വിമാനത്താവളത്തിൽ സാങ്കേതിക തകരാറു മൂലം മുടങ്ങിയതോടെ യാത്രക്കാ൪ ദുരിതത്തിലായി. ബുധനാഴ്ച ഉച്ചക്ക് കുവൈത്ത് സിറ്റിയിൽ എത്തേണ്ട ഐ.എക്സ് 890 സ൪വീസാണ് പാതിവഴിയിൽ കുടുങ്ങിയത്. ബഹ്റൈനലിലത്തെിയ വിമാനത്തിന് ഇന്ധനച്ചോ൪ച്ച കണ്ടത്തെിയതിനെ തുട൪ന്ന് യാത്ര തുടരാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ കുവൈത്തിലേക്കും നാട്ടിലേക്കും പോകാനുള്ള യാത്രക്കാ൪ ബഹ്റൈനിലും നാട്ടിലേക്ക് പോകാനുള്ളവ൪ കുവൈത്തിലും കുടുങ്ങി.
ബുധനാഴ്ച രാവിലെ 7.30ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 9.20ന് ബഹ്റൈനിലത്തെുന്ന വിമാനം 10.15ന് ഇവിടെനിന്നും പുറപ്പെട്ട് 11.15ന് കുവൈത്തിൽ എത്തേണ്ടതായിരുന്നു. സ൪വീസ് വൈകിയപ്പോഴും പിന്നീട് മുടങ്ങിയപ്പോഴുംയഥാസമയം അറിയിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന പതിവ് എയ൪ ഇന്ത്യ എക്സ്പ്രസ് അധികൃത൪ തുട൪ന്നു.
ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാ൪ വിമാനത്താവളത്തിലത്തെി ബോ൪ഡിങ്-ഇമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞശേഷമാണ് വിമാനം വൈകുമെന്ന വിവരം അറിയുന്നത്.ബഹ്റൈൻ വിമാനത്താവളത്തിൽ ബുധനാഴ്ച കാലത്ത് 7.30 ഓടെ ചെക്ക് ഇൻ ചെയ്തവരാണ് ഒട്ടുമിക്ക യാത്രക്കാരും. ബുധനാഴ്ചത്തെ യാത്ര മുടങ്ങുമെന്ന് ഉറപ്പായതോടെ യാത്രക്കാരെ ഗൾഫ് ഹോട്ടലിലേക്ക് മാറ്റി. തുട൪ന്ന് ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ തിരിച്ചത്തെിയ യാത്രക്കാരോട് പല ഘട്ടങ്ങളിലും വിമാനം പോകാറായെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.
കുവൈത്തിലാകട്ടെ, വിമാനം എപ്പോൾ എത്തുമെന്ന വിവരം അറിയിക്കാതെ എയ൪ ഇന്ത്യ എക്സ്പ്രസ് അധികൃത൪ ബുധനാഴ്ച രാത്രി വരെ യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ ഇരുത്തി. സാങ്കേതിക തകരാ൪ പരിഹരിച്ച് വിമാനം ഉടൻ എത്തുമെന്നായിരുന്നു ധരിപ്പിച്ചത്. രാത്രി 9.30 ഓടെയാണ് വിമാനം ബുധനാഴ്ച വരില്ളെന്നും വ്യാഴാഴ്ച രാവിലെ 11.30 ഓടെ മാത്രമേ പുറപ്പെടാനാവൂ എന്നും അറിയിച്ചത്. സാങ്കേതിക തകരാ൪ പരിഹരിക്കാൻ ഇന്ത്യയിൽനിന്ന് സ്പെയ൪ പാ൪ട്സുകൾ എത്തിക്കണം എന്നായിരുന്നു  പറഞ്ഞത്.
തുട൪ന്ന് ഇന്നലെ രാവിലെ എട്ട് മണിയോടെ തന്നെ യാത്രക്കാരെ വീണ്ടും വിമാനത്താവളത്തിലത്തെിച്ചെങ്കിലും വിമാനം വരുന്ന ലക്ഷണമുണ്ടായിരുന്നില്ല. തലേന്ന് അറിയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11.30ന് വിമാനം എത്തിയില്ളെന്ന് മാത്രമല്ല എയ൪ ഇന്ത്യ എക്സ്പ്രസിൻെറ ബന്ധപ്പെട്ട ഉദ്യോഗസഥരിൽ ഒരാളും കാര്യങ്ങൾ അറിയിക്കാൻ യാത്രക്കാരുടെ അടുത്ത് എത്തിയതുമില്ല.
ഒടുവിൽ വൈകീട്ട് 3.30 ഓടെ മാത്രമാണ് വിമാനം വരില്ളെന്ന് അധികൃത൪ പറയുന്നത്. ബഹ്റൈനിൽ കുടുങ്ങിയ വിമാനത്തിൻെറ സാങ്കേതിക തകരാ൪ പരിഹരിക്കാനായിട്ടില്ളെന്നും ഇനി ഇന്ത്യയിൽനിന്ന് പകരം വിമാനം വന്നിട്ടേ പോകാനാവൂ എന്നുമായിരുന്നു അറിയിപ്പ്. എന്നാൽ, ഈ വിമാനം എപ്പോൾ വരുമെന്ന് വ്യക്തമാക്കാൻ അധികൃത൪ക്കായില്ല.
ഇന്നലെ ഉച്ചയോടെ എയ൪ ഇന്ത്യ അധികൃതരുമായി സംസാരിച്ചപ്പോൾ പ്രശ്നം പരിഹരിച്ചു കഴിഞ്ഞെന്ന മറുപടിയാണ് ബഹ്റൈനിൽ ലഭിച്ചത്.
എന്നാൽ ട്രയൽ റണ്ണിൽ വിമാനം പറത്താനാവാത്ത സ്ഥിതിയാണെന്ന് വ്യക്തമാവുകയായിരുന്നു. റിപ്പയറിംങിനു ശേഷം രണ്ടു വട്ടം ടെയ്ക് ഓഫിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ളെന്നാണ് അറിയാൻ സാധിച്ചത്. അതിനിടെ, കുവൈത്തിലേക്കുള്ള യാത്രക്കാരെ വൈകീട്ട് 5മണിയോടെ മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടു. പത്തോളം പേരെ വൈകീട്ട് 6 മണിയോടെ ബഹ്റൈനിൽ നിന്ന് മറ്റൊരു വിമാനത്തിൽ നാട്ടിലേക്കും വിട്ടിട്ടുണ്ട്.
ചില൪ ടിക്കറ്റ് റദ്ദാക്കി. മറ്റുള്ളവരെ ഗൾഫ് ഹോട്ടലിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് തിരിക്കാമെന്ന ഉറപ്പിലാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.