കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം ജനുവരിയില്‍ തുടങ്ങും

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സിന്‍െറയും പുതിയ ഗാരേജിന്‍െറയും തറക്കല്ലിടല്‍ ജനുവരി ഒടുവില്‍ നടത്തുമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അറിയിച്ചു. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഷോപ്പിങ് കോംപ്ളക്സിന്‍െറയും പുതിയ ബസ് ടെര്‍മിനലിന്‍െറയും നിര്‍മാണത്തിനായി 10 കോടിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് നിര്‍മാണത്തിനായി രണ്ടുകോടി രൂപയും അനുവദിച്ചു. ചര്‍ച്ചയില്‍ പത്തനംതിട്ടയില്‍നിന്ന് ബംഗളൂരുവിലേക്കും ചെങ്ങന്നൂരില്‍നിന്ന് തെങ്കാശി-പളനി, മധുരയിലേക്കും അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാനും തീരുമാനമായി. ശബരിമല തീര്‍ഥാടനം കഴിഞ്ഞാലുടന്‍ തന്നെ പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ജനുറം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.