വനിതകള്‍ക്ക് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ മൂന്ന് പുതിയ വ്യവസ്ഥകള്‍

റിയാദ്: തൊഴിൽ വിപണിയിൽ സ്വദേശി സ്ത്രീകൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കാൻ മന്ത്രാലയം പുതിയ മൂന്ന് വ്യവസ്ഥകൾ ഏ൪പ്പെടുത്തി. വനിതകൾക്കും വികലാംഗ൪ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടൊപ്പം നിതാഖാത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ചില്ലറ കടകളിലും ഷോപ്പിങ് മാളുകളിലെ ‘ബസ്ത’കളിലും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുലയൂട്ടുന്ന ജോലിക്കാരികൾക്ക് ജോലി സമയത്തിനിടിക്ക് ഒന്നോ രണ്ടോ തവണയായി ഒരു മണിക്കൂ൪ സമയം ഇളവ് അനുവദിക്കാനും തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.
തൊഴിൽ മന്ത്രാലയത്തിൻെറ വ്യവസ്ഥക്ക് വിധേയമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വനിതകളെയും വികലാംഗരെയും നിതാഖാത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 പ്ളാറ്റിനം ഗണത്തിലുള്ളവ൪ക്ക് 30 ശതമാനം, പച്ചയിലുള്ളവ൪ക്ക് 20 ശതമാനം, മഞ്ഞ, ചുവപ്പ് ഗണത്തിലുള്ളവ൪ക്ക് പത്ത് ശതമാനം എന്നിങ്ങനെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അനുപാതം. ഫെബ്രുവരി 20 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
ചില്ലറ വിൽപന കടകളിലും ഷോപ്പിങ് മാളുകൾക്കകത്തെ ‘ബസ്ത’കളിലും സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം നൽകാനും മന്ത്രാലയം തീരുമാനിച്ചു. സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം തൊഴിലുടമ സജ്ജീകരിക്കണമെന്ന് മന്ത്രാലയം നി൪ദേശിച്ചു.
മുലയൂട്ടുന്ന ജോലിക്കാരികൾക്ക് ജോലി സമയത്തിനിടക്ക് ഇടവിട്ട് രണ്ട് തവണയായി ഒരു മണിക്കൂ൪ വരെ ഇടവേള എടുക്കാം. ഈ ഇടവേള ജോലി സമയത്തിൽ ഉൾപ്പെടുത്തും. ജോലി സ്ഥലത്തിനടുത്ത് ‘ബേബി സിറ്റിങ്’ സൗകര്യമുള്ളവ൪ക്ക് അവരുടെ സൗകര്യത്തിന് ഇളവ് എടുക്കാവുന്നതാണ്. ബേബി സിറ്റിങ് ഇല്ലാത്ത ജോലി സ്ഥലത്ത് ജോലി സമയത്തിൻെറ തുടക്കത്തിലും അവസാനത്തിലും ഇളവുള്ള ഒരു മണിക്കൂ൪ എടുക്കുകയും വൈകിവന്ന് നേരത്തെ വിരമിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.