വീട്ടുവേലക്കാരി റിക്രൂട്ട്മെന്‍റ് : ഈടാക്കിയ ബാങ്ക് ഗാരന്‍റി തിരികെ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 720 ദീനാ൪ ബാങ്ക് ഗാരൻറി നൽകണമെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധനയെ ചൊല്ലി ഇന്ത്യയും കുവൈത്തും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹാരമില്ലാതെ തുടരുന്നു. രണ്ടു രാജ്യങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനിടെ നിബന്ധനയുടെ പേരിൽ 300 പേരിൽനിന്ന് ഈടാക്കിയ ബാങ്ക് ഗാരൻറി തിരികെ നൽകണമെന്ന ആവശ്യവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്തത്തെി.
ബാങ്ക് ഗാരൻറി നിബന്ധന അംഗീകരിക്കാനാവില്ളെന്നും ഇതുപ്രകാരം ഇന്ത്യൻ എംബസി ഈടാക്കിക്കഴിഞ്ഞ 300 സ്വദേശികളുടെ പണം ഉടൻ തിരികെ നൽകണന്മന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോ൪ട്ട്, പൗരത്വകാര്യ അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ ശൈഖ് മാസിൻ അൽജ൪റാഹ് അസ്സബാഹ് ആണ് ആവശ്യപ്പെട്ടത്. ബാങ്ക് ഗാരൻറി നിബന്ധന പിൻവലിക്കുന്നതിന് ഇന്ത്യൻ എംബസിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനകം തീരുമാനം മാറ്റിയില്ളെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോൺസ൪ 720 ദീനാ൪ (2500 ഡോള൪) ബാങ്ക് ഗാരൻറി നൽകണമെന്ന നിബന്ധന സെപ്റ്റംബ൪ 13 മുതൽ ഇന്ത്യൻ എംബസി നടപ്പാക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കുവൈത്തികൾക്ക് അമിത സാമ്പത്തിക ഭാരമുണ്ടാക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പാ൪ലമെൻറ് അംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും ഇതിനെതിരെ രൂക്ഷവിമ൪ശവുമായി രംഗത്തത്തെിയതോടെ വിഷയം വിവാദമാവുകയായിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അണ്ട൪ സെക്രട്ടറി ഖാലിദ് സുലൈമാൻ ജാറുല്ല ഇന്ത്യൻ അംബാസഡ൪ സുനിൽ ജെയിനിനെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ സ൪ക്കാ൪ ജി.സി.സി രാജ്യങ്ങളടക്കം 17 വിദേശരാജ്യങ്ങളുമായി ച൪ച്ച നടത്തിയതിൻെറ അടിസ്ഥാനത്തിൽ 2007ൽ കൊണ്ടുവന്ന നിബന്ധനയാണിതെന്നും അത് നടപ്പാക്കുക മാത്രമാണ് എംബസി ചെയ്തതെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. ഇതത്തേുട൪ന്ന് ഇന്ത്യക്കാ൪ക്ക് വിസാനിരോധം ഏ൪പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികൾക്ക് കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോ൪ട്ടുണ്ടായിരുന്നു. ഇതിൻെറ ആദ്യപടിയായി ഇന്ത്യക്കാ൪ക്ക് ഒരു തരത്തിലുള്ള വിസയും ഇഷ്യൂ ചെയ്യേണ്ടതില്ളെന്ന് ശൈഖ് മാസിൻ രാജ്യത്തെ ആറ് ഗവ൪ണറേറ്റുകളിലെയും എമിഗ്രേഷൻ വകുപ്പ് മേധാവികൾക്ക് നി൪ദേശം നൽകിയതായാണ് റിപ്പോ൪ട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.