ഭരത് മുരളി നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

അബൂദബി:  കേരള സോഷ്യൽ സെൻറ൪ ആഭിമുഖ്യത്തിലുള്ള ആറാമത് ഭരത് മുരളി നാടകോൽസവത്തിന് തിരശീല ഉയ൪ന്നു. സെൻറ൪ പ്രസിഡൻറ് എം. യു. വാസുവിൻെറ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിങ് മെറ്റീരിയൽസ് മാനേജിംഗ് ഡയറക്ട൪ ഗണേഷ് ബാബു നാടകോൽസവം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രൊഫ. അലിയാ൪, പ്രമോദ് പയ്യന്നൂ൪ എന്നിവ൪ സംസാരിച്ചു. വിധിക൪ത്താക്കളെ കലാവിഭാഗം സെക്രട്ടറി രമേശ് പയ്യന്നൂ൪ സദസിന് പരിചയപ്പെടുത്തി.
ആഗോളവത്ക്കരണം ഏതെല്ലാം രീതിയിൽ നമ്മെ അപകടപ്പെടുത്തുമെന്നത് ലളിതമായി ആവിഷ്കരിച്ച ഷാ൪ജ നാട്യഭാരതി തിയേറ്റേഴ്സിൻെറ  'ഹാ൪വെസ്റ്റ്' ആയിരുന്നു ഉദ്ഘാടന നാടകം. കണ് തുറന്നുവെച്ചാലും ബുദ്ധിപൂ൪വം ചിന്തിച്ചാലും രക്ഷപ്പെടാൻ കഴിയാത്തവിധം നവ മുതലാളിത്തം നമ്മളിൽ പിടിമുറുക്കിയതായി പ്രമേയം സദസിനെ ഓ൪മിപ്പിച്ചു. ജീവിക്കാനുള്ള  മോഹവുമായി അഭ്യസ്തവിദ്യനായ ചെറുപ്പക്കാരൻ ജോലിക്കായി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒടുവിൽ സ്വന്തം അവയവങ്ങൾ വിൽക്കാനുള്ള കരാറിൽ ഒപ്പു വെക്കാൻ നി൪ബന്ധിതനാകുന്നു.
'കരാ൪' ജീവിതത്തെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് തിരിച്ചറിയുമ്പോഴേക്കും വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും മാത്രമല്ല സ്വന്തം ജീവൻ പോലും നഷ്ടപ്പെടുമെന്ന അവസ്ഥവരുന്നു.
പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ മഞ്ജുള പദ്മനാഭൻ രചിച്ച 'ഹാ൪വെസ്റ്റ്' ഗോപനാണ് സംവിധാനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.