ജി.സി.സി റെയില്‍ ആന്‍ഡ് മെട്രോ സമ്മേളനം ജനുവരി 11നും 12നും

മസ്കത്ത്: ജി.സി.സി റെയിൽ ആൻഡ് മെട്രോ സമ്മേളനം ജനുവരി 11, 12 തീയതികളിൽ മസ്കത്തിലെ അൽ ബുസ്ത്താൻ പാലസ് ഹോട്ടലിൽ നടക്കും. ഒമാൻ ഗതാഗത-വാ൪ത്താവിനിമയ മന്ത്രാലയമാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. റെയിൽ, മെട്രോ വ്യവസായവും സേവനവുമായി ബന്ധപ്പെട്ട ജി.സി.സിയിൽ നടക്കുന്ന ആദ്യ സംയുക്ത സമ്മേളനത്തിനാണ് ഒമാൻ ആതിഥ്യം വഹിക്കുന്നത്. റെയിൽ മേഖലയിലെ നിക്ഷേപത്തിലൂടെ ജി.സി.സി രാജ്യങ്ങൾക്ക് പരമാവധി മെച്ചം ലഭിക്കുന്നതിനും സുസ്ഥിര വികസന പ്രവ൪ത്തനങ്ങൾക്ക് ചാലക ശക്തിയായി പ്രവ൪ത്തിക്കുന്നതിനും  ലക്ഷ്യംവെച്ചാണ് സമ്മേളനം നടക്കുന്നത്. ചെറുകിട- ഇടത്തരം സ്ഥാപനങ്ങൾ ഉൾപ്പെടെ സ്വകാര്യ മേഖലക്കും നിക്ഷേപക൪ക്കും പരിശീലനത്തിനും സേവനത്തിനും ഉള്ള പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിക്കും.
റെയിൽവേ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ വിജയകരമായി നേരിടുന്നതിന് സ്വകാര്യ മേഖലക്ക് ആവശ്യമായ സഹായങ്ങളും സമ്മേളനത്തിലൂടെ ലഭിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയ൪ത്തുന്നതിനുള്ള പദ്ധതികൾക്കും നയങ്ങൾക്കും രൂപംനൽകും. ജി.സി.സി രാജ്യങ്ങളിലെ റെയിൽ, മെട്രോ നയം രൂപവത്കരിക്കുന്നവ൪, വിദഗ്ധ൪ തുടങ്ങിയ൪ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.