പ്രവാസത്തിന്‍െറ ഓര്‍മകളിലേക്ക് വീണ്ടും നിലമ്പൂര്‍ ആയിഷ

മസ്കത്ത്: ദുരിതം അകറ്റാൻ കലാകാരിയിൽനിന്ന് ഗദ്ദാമയുടെ വേഷമണിഞ്ഞ ഗൾഫ് നാട്ടിലേക്ക് നിലമ്പൂ൪ ആയിഷ ഒരിക്കൽ കൂടിയത്തെി. കലയെ ഹൃദയത്തോട് ചേ൪ത്തുപിടിക്കുന്ന അഭിനിവേശത്തിന് പ്രവാസവും പ്രായവും തടസ്സമല്ളെന്ന് ജീവിതം കൊണ്ട് തെളിയിച്ചാണ് നിലമ്പൂ൪ ആയിഷ വീണ്ടും ഗൾഫിലേക്ക് എത്തിയത്. ഗദ്ദാമയുടെ ദുരിതം നിറഞ്ഞ ജീവിതപരിസരങ്ങളിലും അഭിനയത്തിൻെറ ഇത്തിരിവെട്ടം അണയാതെ സൂക്ഷിച്ച ആദ്യകാല നാടകനടികളിലൊരാളായ നിലമ്പൂ൪ ആയിഷ ഒമാനിലെ കൈരളി സോഷ്യൽ വിങ്ങിൻെറ സൗഹൃദ സദസ്സുകളിലെ പരിപാടികൾക്ക് ക്ഷണിതാവായാണ് എത്തിയത്. മസ്കത്തിലെ മത്ര സൂഖ് സന്ദ൪ശിക്കാനത്തെിയ നിലമ്പൂ൪ ആയിഷ ചെറുപ്പകാലത്തെ നാടകാഭിനയവും ജീവിക്കാൻ വേണ്ടി ഗദ്ദാമയായതും അഭിനയത്തിലേക്കുള്ള തിരിച്ചുവരവും സിനിമാ രംഗപ്രവേശവുമെല്ലാം ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു.
നിലമ്പൂരിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പിറന്ന താൻ എതി൪പ്പുകൾ അവഗണിച്ച് നാടകത്തിൽ അഭിനയിച്ചതും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പടവാളോങ്ങിയതും ഇന്നലെയെന്ന പോലെ വാ൪ധക്യത്തിലേക്ക് കടന്ന ഈ നാളുകളിലും അവ൪ ഓ൪ക്കുന്നു. പ്രമാണി സമൂഹത്തിൻെറ എതി൪പ്പുകളെ അവഗണിച്ചും അഭിനയരംഗത്ത് തുട൪ന്നെങ്കിലും ജീവിത പ്രാരബ്ധങ്ങൾ മൂലം കലക്ക് ഇടവേള കൊടുക്കേണ്ടി വന്നു. നാടകവേദിയിൽനിന്ന് ഗദ്ദാമയുടെ വേഷത്തിലേക്കുള്ള മാറ്റം വേദനാജനകമായിരുന്നെന്ന് ആയിഷാത്ത പറയുന്നു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ ശേഷവും നാടകത്തിലും ഒപ്പം സിനിമയിലും സജീവമായി. ആറു വ൪ഷമായി നാടകങ്ങളിൽ അഭിനയിക്കുന്നില്ളെങ്കിലും പൂ൪ണമായും നി൪ത്തിയിട്ടില്ളെന്ന് നിറഞ്ഞ ആത്മവിശ്വാസത്തോടെ നിലമ്പൂ൪ ആയിഷ പറഞ്ഞു. സ്റ്റേജ് കിട്ടിയാൽ ഇനിയും അഭിനയിക്കും. മനുഷ്യമനസ്സ് തൊട്ടറിഞ്ഞ് സംവദിക്കാനാകുന്ന കലയാണ് നാടകം. പുതുതലമുറ നാടകത്തിൽനിന്ന് റൂട്ട്മാറി നടക്കുകയാണ്. അവ൪ക്ക് സോഷ്യൽ മീഡിയയോടാണ് കമ്പം.
പ്രഗല്ഭരായ പല൪ക്കുമൊപ്പം നാടകം അഭിനയിച്ച തനിക്ക് എതി൪പ്പുകൾക്കൊപ്പം അംഗീകാരങ്ങളും ലഭിച്ചു. നിരവധി അവാ൪ഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷക മനസ്സിലെ സ്ഥാനത്തിനാണ് വിലകൽപിക്കുന്നത്. ഒമാനിലെ സൗഹൃദ കൂട്ടായ്മകൾ നൽകുന്ന ആദരവ് അത്തരത്തിലൊന്നാണ് -നിലമ്പൂ൪ ആയിഷ പറഞ്ഞു. കമ്പാ൪ട്മെൻറ് എന്ന സിനിമയിൽ സലീംകുമാറിനൊപ്പം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. കലാപ്രവ൪ത്തനത്തിന് അകമഴിഞ്ഞ പിന്തുണ നൽകുന്ന സമൂഹം പിറകിലുള്ള കാലത്തോളം കലാപ്രവ൪ത്തനം അവസാനിപ്പിക്കില്ളെന്നും അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.