തിരുനാവായ: പഞ്ചായത്ത് അധീനതയിലെ പട്ടർനടക്കാവ് ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾ 13 ലക്ഷത്തിലധികം വാടക കുടിശ്ശിക കൊടുക്കാനുണ്ടെന്ന് ഭരണസമിതിയും ഇല്ലെന്ന് വ്യാപാരികളും തർക്കിക്കുന്ന സാഹചര്യത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൻ.സി.പി തിരുനാവായ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജിലൻസിനും ഓംബുഡ്സ്മാനും പരാതി നൽകും. യോഗത്തിൽ പ്രസിഡൻറ് കെ.പി. അലവി കൊടക്കൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.