നൈപുണ്യ പരീക്ഷയുടെ മറവിൽ കൊച്ചി സർവകലാശാലയിൽ അഴിമതിക്ക് നീക്കമെന്ന് ആരോപണം

കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ ലാസ്​റ്റ് ഗ്രേഡ് തസ്​തികയിലേക്ക് എഴുത്തുപരീക്ഷയിൽ പാസായ ഉദ്യോഗാർഥികൾക്ക് നൈപുണ്യ പരീക്ഷയും അഭിമുഖവും നടത്താനുള്ള സിൻഡിക്കേറ്റ് തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് പരാതി. എഴുത്തുപരീക്ഷക്ക് കേവലം 50 ശതമാനം മാർക്കും ബാക്കി 30 ശതമാനം നൈപുണ്യ പരീക്ഷക്കും 20 ശതമാനം അഭിമുഖത്തിനും നിശ്ചയിച്ച് 50 ശതമാനം മാർക്ക് ഇഷ്ടക്കാർക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. സർവകലാശാലയിൽ നടത്തിവരുന്ന അസിസ്​റ്റൻറ് ഗ്രേഡ്, പ്രഫഷനൽ അസിസ്​റ്റൻറ് പരീക്ഷകൾക്കുപോലും നൈപുണ്യ പരിശോധനയോ ഇൻറർവ്യൂവോ ഇല്ലാത്ത സാഹചര്യത്തിലാണ് ക്ലാസ്​ ഫോർ തസ്​തികയിലേക്ക് ഇപ്രകാരം നൈപുണ്യ പരീക്ഷയും ഇൻറർവ്യൂവും നടത്താൻ ശ്രമം നടക്കുന്നതെന്ന് കൊച്ചി യൂനിവേഴ്സിറ്റി എംപ്ലോയീസ്​ അസോസിയേഷൻ പറയുന്നത്. 2010ൽ നടന്ന എഴുത്തുപരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് ഹൈകോടതിയിൽ സമർപ്പിച്ച ഹരജികളിൽ അന്വേഷണം നടത്തി അഴിമതിമുക്തമായിരുന്നെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി ച്ചിരുന്നു. 2005 ൽ നടത്തിയ സ്വീപ്പർ നിയമനത്തിലും ഇപ്രകാരം എഴുത്തുപരീക്ഷ പ്രഹസനമാക്കി കേവലം രണ്ട് മിനിറ്റ് മാത്രം ഉദ്യോഗാർഥികളെ ഇൻറർവ്യൂ ചെയ്ത് ഒരു വാർഡിൽനിന്ന് 18 പേരെ നിയമിക്കുന്ന തരത്തിൽ വൻ അഴിമതി നടത്തുകയുണ്ടായതായി അസോസിയേഷൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ സർവകലാശാലയിലെ സ്വീപ്പർ നിയമനം എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കിെൻറ അടിസ്​ഥാനത്തിൽ മാത്രമാക്കി നീതിപൂർവം നടത്തണമെന്ന് പറഞ്ഞ് എംപ്ലോയീസ്​ അസോസിയേഷൻ സർവകലാശാലാ ചാൻസലർക്കും കേരള സർക്കാറിനും നിവേദനം സമർപ്പിച്ചതായി അസോസിയേഷൻ സെക്രട്ടറി അറി യിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.