ഒമാനിലേക്ക് ആയുധശേഖരം കടത്താനുള്ള നീക്കം തകര്‍ത്തു

മസ്കത്ത്: യമൻ അതി൪ത്തിയായ മസ്യൂന വഴി രാജ്യത്തേക്ക് ആയുധശേഖരം കടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലീസ് തക൪ത്തു. വാഹനത്തിൽ ഒളിപ്പിച്ച് ആയുധങ്ങൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പൊലീസിൻെറ സമയോചിതമായ ഇടപെടൽ മൂലം വിഫലമായത്. ആയുധങ്ങൾ പിടിച്ചെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തദ്ദേശീയമായി ഉൽപാദിപ്പിച്ച 105 തോക്കുകൾ, ഒരു കലാഷ്നികോവ് യന്ത്രത്തോക്ക്, ഒരു ഐവൻ തോക്ക്, 20 പെട്ടി വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. ദോഫാ൪ പൊലീസിൻെറ നേതൃത്വത്തിൽ മസ്യൂന പൊലീസ് സ്റ്റേഷൻ അധികൃതരാണ് ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തത്.
ആയുധങ്ങൾ നിറച്ച വാഹനം മസ്യൂന ഗവ൪ണറേറ്റിലേക്ക് വരുന്നതായ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് ഓപറേഷൻ ആരംഭിച്ചത്. വാഹനം ചെക് പോയൻറിൽ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ആയുധം കണ്ടത്തെുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടയാളെ നിയമ നടപടികൾ പൂ൪ത്തിയാക്കി പ്രോസിക്യൂഷന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.