നീലേശ്വരം: സർവകലാശാലകൾ ഏറ്റെടുത്ത് നടത്തുന്ന കോഴ്സുകൾ ജനകീയമാവണമെന്നും അശ്രദ്ധയും നിരുത്തരപരവുമായ നടപടികളാണ് വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് നയിക്കുന്നതെന്നും കവിയും വിവർത്തകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാല മലയാള വിഭാഗവും അക്കാദമിക് സ്റ്റാഫ് കോളജും സംയുക്തമായി നടത്തുന്ന കോളജ് അധ്യാപകർക്കായുള്ള റിഫ്രഷർ കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ ഡോ. ടി. അശോകൻ അധ്യക്ഷത വഹിച്ചു. ഡോ. ടി. ശശിധരൻ, ഡോ. വി. റീജ എന്നിവർ സംസാരിച്ചു. ഡോ. എ.എം. ശ്രീധരൻ സ്വാഗതവും കെ.വി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ കോളജുകളിൽനിന്ന് തെരഞ്ഞെടുത്ത അധ്യാപകരാണ് പങ്കെടുത്തത്. 20ന് സമാപിക്കും. നീലേശ്വരം: കിനാനൂർ–കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ ആശാപുര കമ്പനിയുടെ ഖനനാനുമതി നിർത്തലാക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കടലാടിപ്പാറയിൽ പ്രതിഷേധ സംഗമം നടത്തും. സി.കെ. ശ്രീധരൻ, കെ.പി. സതീഷ്ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. കെ. ശ്രീകാന്ത് എന്നിവർ സംഗമത്തിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.