കൊല്ലം: ജില്ലയില്‍ പക്ഷിപ്പനിബാധ സംശയിക്കുന്ന കൊട്ടാരക്കയില്‍ നിന്നുള്ള സാമ്പ്ള്‍ വിശദപരിശോധനക്കും സ്ഥിരീകരണത്തിനുമായി ബംഗളൂരു ലാബില്‍ നിന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ഡിസീസ് അനിമല്‍ ലബോറട്ടറിയിലേക്കയച്ചു. തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ലാബിലെ പരിശോധനയില്‍ സംശയംതോന്നിയ നാല് സാമ്പ്ളുകള്‍ ബംഗളൂരുവിലേക്കയച്ചിരുന്നു. മയ്യനാട്, കൊട്ടാക്കാര, ശാസ്താംകോട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ കൊട്ടാരക്കര ഒഴികെ മൂന്നിലും ഫലം നെഗറ്റീവ് ആയിരുന്നു. രോഗസ്ഥീരീകരണം നടത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണ് ഈ സാമ്പ്ള്‍ ഭോപ്പാലിലേക്കയച്ചതെന്നറിയുന്നു. കൊട്ടാരക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 120 ഓളം താറാവുകുഞ്ഞുങ്ങള്‍ 15 ദിവസത്തിനിടെ ചത്തിരുന്നു. ഇവിടെനിന്ന് ശേഖരിച്ച സാമ്പ്ളിലാണ് സംശയമുള്ളത്. പരിശോധനാഫലം വെള്ളിയാഴ്ച ¥ൈവകീട്ടോടെ ലഭ്യമാകും. എന്നാല്‍, പരിശോധന നീളുന്നതും ഫലംവരാന്‍ വൈകുന്നതും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. താറാവ്കുഞ്ഞുങ്ങള്‍ തമിഴ്നാട് സ്വദേശികളില്‍ നിന്ന് വാങ്ങിയതാണ്. പക്ഷിപ്പനി ബാധയാണെങ്കില്‍ സമീപങ്ങളിലുള്ള കോഴി, താറാവ് എന്നിവക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, അത്തരത്തിലൊന്നും സമീപപ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ശനിയാഴ്ചയും ഒറ്റപ്പെട്ട പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്ലുന്താഴത്തിന് സമീപത്തെ സ്വകാര്യ ഫാമില്‍ നാല് കോഴികളും നാല് താറാവുകളുമാണ് ചത്തത്. ഇവിടെനിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിവിധവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നു. ഇന്നലെ കൊട്ടാരക്കര, കൊല്ലം, പത്തനാപുരം താലൂക്കുകളിലെ ഉദ്യോഗസ്ഥര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമായി പരിശീലനംനല്‍കി. താഴത്തെട്ടില്‍ ബോധവത്കരണമത്തെിക്കുന്നതിനും വിവിധപദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലും ശനിയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ളെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് യോഗത്തിന്‍െറ തീരുമാനം. ഫാമുകളുടെ ശുചിത്വം, രോഗപ്രതിരോധം, രോഗബാധയുണ്ടായാല്‍ ചെയ്യേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ചായിരിക്കും ബോധവത്കരണം നല്‍കുക. അതോടൊപ്പം മുന്‍കരുതലെന്ന നിലയില്‍ ഗ്ളൗസ്, ഫെയിസ് മാസ്ക് എന്നിവ വ്യാപകമാക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.