കൊച്ചി: ജില്ലയിലെ വിഭവശേഷി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം. മണല്‍കടവില്ലാത്ത പഞ്ചായത്തിലുള്ളവര്‍ക്കും മണലിന് അര്‍ഹതയുണ്ടെന്നും ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം പിന്‍വലിക്കില്ളെന്നും കലക്ടര്‍ അറിയിച്ചു. മണല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് ജില്ലാ വികസന സമിതിയിലുണ്ടായ ആരോപണത്തിന് മറുപടിയായാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ മുട്ടവിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും. ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകളില്‍ ജില്ലാ ഭരണകൂടം ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കും. രാത്രികാലങ്ങളില്‍ ബസ് സര്‍വീസ് മുടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണെന്ന പരാതിക്ക് മറുപടിയായി കലക്ടര്‍ അറിയിച്ചു. ഉരുളന്‍തണ്ണിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി, കുടിവെള്ളം, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള തടസ്സം തീര്‍പ്പാക്കുന്നതിന് മലയാറ്റൂര്‍, മൂന്നാര്‍ ഡി.എഫ്.ഒ മാരേയും ടി.ഡി.ഒ, കെ.എസ്.ഇ.ബി എന്നിവരെയും ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. നടപടി വൈകുന്നതില്‍ വിഷയം അവതരിപ്പിച്ച ടി.യു. കുരുവിള എം.എല്‍.എ പ്രതിഷേധിച്ചു. സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന ബസുകള്‍ കഴിയുന്നതും മറ്റ് റൂട്ടുകളിലേക്കായി പിന്‍വലിക്കരുതെന്ന് കലക്ടര്‍ ഡി.ടി.ഒയോട് ആവശ്യപ്പെട്ടു. കാക്കനാട്- കടമ്പ്രയാര്‍ തോട് ആഴം കൂട്ടുന്ന നടപടി പുരോഗമിച്ചുവരുകയാണ്. പുത്തന്‍കുരിശ്- ഇന്‍ഫോപാര്‍ക്ക് റോഡിന് 52 ലക്ഷം രൂപ അനുവദിച്ചു. കോരക്കടവ് പാലം, പിറവം- നടക്കാവ് റോഡ് എന്നിവയുടെ പണി മുടങ്ങിയത് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ നഷ്ടപരിഹാരം നല്‍കാനുള്ള ഫണ്ട് അനുവദിക്കാത്തതാണെന്ന ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഇക്കാര്യം ജില്ലാ വികസന സമിതിയിലൂടെ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ ധാരണയായി. കുടിവെള്ള ക്ഷാമം നേരിടുന്നതിന് പമ്പ് ഹൗസുകളുടെ വൈദ്യുതി കണക്ഷന്‍ സ്വതന്ത്രഫീഡറിലാക്കണമെന്ന് വാട്ടര്‍ അതോറിറ്റി വികസന സമിതിയില്‍ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികളുടെ മെയിന്‍റനന്‍സ് ഫണ്ട് എത്രയും വേഗം അനുവദിക്കാന്‍ വികസന സമിതിയിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ചമ്പക്കര കനാലില്‍ മീന്‍ ചത്തുപൊങ്ങിയത് സമീപ കമ്പനിയില്‍നിന്ന് ആസിഡ് ചോര്‍ച്ചമൂലമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കനാല്‍ പൂര്‍വസ്ഥിയിലാക്കാന്‍ വേണ്ട ചെലവ് തിട്ടപ്പെടുത്താന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്, കമ്പനി പ്രതിനിധി എന്നിവരുടെ യോഗം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ വിളിച്ചുചേര്‍ക്കും. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ജോസ് തെറ്റയില്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തിനത്തെി. ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് മറ്റു ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.