അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.20 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് ദുബൈ കോടതി 1.20 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.  കണ്ണൂ൪ ജില്ലയിൽ കടവത്തൂ൪ ദേശത്ത് വണ്ണത്താൻ വീട്ടിൽ സിദ്ദീഖിനാണ് നഷട്പരിഹാരം ലഭിക്കുക.
ജബൽ അലിയിലെ  കാറ്ററിങ് കമ്പനിയിൽ വാൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സിദ്ദീഖ് ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയുന്നതിനു മുമ്പാണ് 2012 ഏപ്രിൽ നാലിന് അപകടത്തിൽപെട്ടത്. സിദ്ദീഖ് ഓടിച്ച വാഹനം ഒരു ട്രെയിലറുമായി ഇടിക്കുകയായിരുന്നു. ട്രെയില൪ ഡ്രൈവ൪ അശ്രദ്ധമായി ലെയിൻ മാറി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. വാൻ ട്രെയിലറിൻെറ അടിയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു.
പെട്ടെന്ന് ഹെലികോപ്ടറിൽ സിദ്ദീഖിനെ ദുബൈ റാശിദ്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കുകയും ചെയ്തു.
കാലുകൾക്കും താടിയെല്ലിനും സാരമായ പരിക്കുണ്ടായിരുന്നു. സിദ്ധീഖിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിൽ നിന്നാണ് സിവിൽ കേസ് ഫയൽ ചെയ്യാനുള്ള വാക്കാലത്ത് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളിക്ക് നൽകിയത്. തുട൪ന്ന് ദുബൈ അൽക്കബ്ബാൻ അഡ്വക്കേറ്റ്സ് 10 ലക്ഷം ദി൪ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ദുബൈ സിവിൽ  കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഈ കേസിലാണ് ഏഴ് ലക്ഷം ദി൪ഹവും ഒമ്പത് ശതമാനം പലിശയും അടക്കം സിദ്ദീഖിന് നൽകാൻ റാസൽഖൈമ ഇൻഷുറൻസിന് എതിരെ വിധിയുണ്ടായത്. എന്നാൽ ഈ തുക മതിയായ നഷ്ടപരിഹാരമല്ളെന്നതിനാൽ ഇതിനെതിരായി അപ്പീൽ ഫയൽ ചെയ്തതായി അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.