ഗ്ളോബല്‍ വില്ളേജില്‍ ഇന്ത്യന്‍ പവലിയന്‍ ഇത്തവണയും ശ്രദ്ധാകേന്ദ്രം

ദുബൈ: ഈ മാസം ആറിന് ഉദ്ഘാടനം ചെയ്ത ഗ്ളോബൽ വില്ളേജിൽ  മുൻവ൪ഷങ്ങളിലേത് പോലെ ഇന്ത്യൻ പവലിയൻ ഇത്തവണയും ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യക്ക് പുറത്ത് എറ്റവും വലിയ ‘മെയ്ഡ് ഇൻ ഇന്ത്യ’ റീട്ടെയിൽ ഷോപ്പിങ കേന്ദ്രം കൂടിയാണ് ഇന്ത്യൻ പവലിയൻ. ഇത്തവണ മഹാരാഷ്ട്രയാണ് പവലിയൻെറ മുഖ്യപ്രമേയം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മുംബൈയിലെ വിക്ടോറിയ ടെ൪മിനസ് റെയിൽവേ സ്റ്റേഷൻെറ മാതൃകയിലാണ് പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാകേന്ദ്രങ്ങളിലൊന്നായ ബോളിവുഡിൻെറ വ൪ണ, മാന്ത്രിക പ്രപഞ്ചമൊരുക്കുന്ന ബോളിവുഡ് എക്സ്പ്രസാണ് പവലിയനിലെ മുഖ്യ ആക൪ഷണങ്ങളിലൊന്ന്. തീവണ്ടിയുടെ രൂപത്തിൽ തയാറാക്കിയ ഈ വിശാല സിനിമാ മ്യൂസിയത്തിൽ ചിത്രങ്ങളും ശിൽപ്പങ്ങളും ചേ൪ന്ന് സന്ദ൪ശക൪ക്ക് അറിവും വിനോദവും പകരും.
ഇന്ത്യയിൽ നിന്നുവന്ന വിദഗ്ധരാണ് പവലിയനൊരുക്കിയത്.  ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിധ്യമാ൪ന്ന വിപണനമേളയും ഇതോടൊപ്പം നടക്കുന്നു.
ദിവസവും രാത്രി സന്ദ൪ശക൪ക്ക് സംഗീത,നൃത്ത വിരുന്നുമൊരുക്കിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ കലാരൂപമായ പാവകളിയും കാണാം.
ഇ ഫോ൪ എൻറ൪ടെയിൻമെൻറാണ് ഇന്ത്യൻ പവലിയൻെറ സംഘാടക൪. കഴിഞ്ഞ 18 വ൪ഷവും ഇവ൪ തന്നെയാണ് ഇന്ത്യൻ പവലിയൻ ഒരുക്കുന്നത്.
ഇന്ത്യക്ക് പുറമെ യൂറോപ്പ്,മലേഷ്യ, തു൪ക്കി പവലിയനുകളും പല വ൪ഷങ്ങളായി ഇ ഫോ൪ എൻറ൪ടെയിൻമെൻറ് തയാറാക്കിയിട്ടുണ്ട്. 2007-08, 2012-13 വ൪ഷങ്ങളിൽ ഏറ്റവും മികച്ച പവലിയനുള്ള അവാ൪ഡ് ഇന്ത്യക്കായിരുന്നു ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.