ഗള്‍ഫ് കപ്പില്‍ ജയമുറപ്പിച്ച് സൗദിയും ഖത്തറും

റിയാദ്: ഗൾഫ് കപ്പിൽ മുത്തമിടാനുള്ള ദൃഢനിശ്ചയത്തോടെ ആതിഥേയരായ സൗദി അറേബ്യയും ഖത്തറും ഇന്ന് റിയാദിലെ കിങ് ഫഹദ് ഇൻറ൪നാഷണൽ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിനിറങ്ങുന്നു. ടൂ൪ണമെൻറിൻെറ ആദ്യമത്സരങ്ങളിൽ നിരാശപ്പെടുത്തുകയും നാട്ടുകാരെ കളി ബഹിഷ്കരിക്കുവോളം മടുപ്പിക്കുകയും ചെയ്തിടത്തു നിന്ന് സെമിയോടെ മികച്ച ഫോമിലേക്കുയ൪ന്ന ആത്മവിശ്വാസത്തിലാണ് സൗദിയുടെ പച്ചപ്പട ഇറങ്ങുന്നത്. ബുധനാഴ്ച വൈകുന്നേരം 6.45 നാണ് മത്സരം.
ഉദ്ഘാടന മത്സരത്തിൽ സമനിലയിൽ പിടിച്ച ഖത്തറിനെ സൗദി നിസ്സാരമായി കാണുന്നില്ല. ഗോൾവലയം കാക്കുന്ന വലീദ് അബ്ദുല്ല ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഖത്ത൪ മികച്ച ടീമാണെന്നു തന്നെ പറയുന്നു.
ഫൈനൽ നിസ്സാരമായി കാണാനാവില്ല. എങ്കിലും ഉറച്ചു പൊരുതി ജയിച്ചുകയറാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം എന്ന് അദ്ദേഹം ആണയിട്ടു. രണ്ടു കൂട്ടരും നേരത്തേ പൊരുതിയതിനാൽ കലാശക്കളി ആയാസകരമായിരിക്കുമെന്ന് കോച്ച് ലോപസ് കാരോയും പറയുന്നു. മോശം പ്രകടനത്തിൻെറ പേരിൽ സൗദി മാധ്യമങ്ങൾ കോച്ച് ലോപസിനെ ക്രൂശിച്ചിരുന്നു. സമ്മ൪ദങ്ങളെ നേരിടുക പ്രധാനമാണ്. എന്നാൽ വ്യക്തിപരമായ ഭാവിയല്ല ഞാൻ നോക്കുന്നത്. എൻെറ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. ഫൈനലിൽ ഞങ്ങൾ മികച്ച കളി പുറത്തെടുക്കും- അദ്ദേഹം പറഞ്ഞു. സ്ട്രൈക്ക൪ നാസ൪ ശംറാനി തന്നെയാണ് അദ്ദേഹത്തിൻെറ തുരുപ്പ്ശീട്ട്. മിഡ്ഫീൽഡിൽ സുഊദ് ഖരീരിയും വലീദ് റാശിദും കൂടിയായാൽ തീരുമാനങ്ങൾ ജയിപ്പിച്ചെടുക്കാം എന്നാണ് ലോപസിൻെറ ഉറപ്പ്.
മറുഭാഗത്ത് ഖത്ത൪ ആദ്യമത്സരത്തിൽ നിന്നു ലഭിച്ച അനുഭവം ഫൈനലിൽ മുതൽക്കൂട്ടാമെന്ന പ്രതീക്ഷയിലാണ്. 20 ഗൾഫ് കപ്പുകളിൽ ഒമ്പതെണ്ണം നേടിയ സൗദിയുമായി രണ്ടു വട്ടം കപ്പിൽ മുത്തമിട്ട മറൂൺ പട ബഹുദൂരം പിറകിലാണെങ്കിലും പൊരുതാനുള്ള ആത്മവിശ്വാസം ഉദ്ഘാടന മത്സരത്തിൽ നിന്നു നേടിയെന്ന് കോച്ചും കളിക്കാരും ഒരു പോലെ പറയുന്നു. പുതുമുഖങ്ങളുടെ നിരയുമായത്തെിയ ഖത്തറിന് അതിൻെറ ബാലാരിഷ്ടതകളുണ്ടെങ്കിലും ക്രമപ്രവൃദ്ധമായ മികവ് നേടിക്കഴിഞ്ഞെന്ന് കോച്ച് ജമീൽ ബിൽമാദിയും അസി. കോച്ച് സെ൪ജി റൊമാനോയും ആത്മവിശ്വാസത്തിലാണ്. ‘സൗദി വൻ വിസ്മയമായൊന്നും തോന്നുന്നില്ല.  ജയസാധ്യത ഞങ്ങൾക്കുമുണ്ടല്ളോ. സൗദി ടീമിനെ ഞങ്ങൾ വിലമതിക്കുന്നു. എന്നാൽ പേടിച്ചുനിൽക്കാതെ പൊരുതി കപ്പ് പിടിക്കാൻ തന്നെയാണ് ഞങ്ങളുടെ നീക്കം’- റൊമാനോ പറഞ്ഞു.
 ചൊവ്വാഴ്ച നടന്ന ലൂസേഴ്സ് ഫൈനലിൽ യു.എ.ഇ ഏകപക്ഷീയമായ ഒരു ഗോളിന് ഒമാനെ തോൽപിച്ച് മൂന്നാം സ്ഥാനക്കാരായി. 59ാം മിനിറ്റിൽ അലി മബ്ഖൂതാണ് യു.എ.ഇയുടെ ഗോൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.