തൊഴില്‍ മന്ത്രിമാരുടെ യോഗം ഇന്നു കുവൈത്തില്‍; നിതാഖാത്ത് ശ്രദ്ധേയമാകും

റിയാദ്: ആറ് ഗൾഫ് രാജ്യങ്ങളിലെ തൊഴിൽമന്ത്രിമാരുടെ സമ്മേളനം തിങ്കളാഴ്ച കുവൈത്തിൽ ചേരും. നവംബ൪ 27 വരെ നീളുന്ന സമ്മേളനം കുവൈത്ത് അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിൻെറ മേൽനോട്ടത്തിലാണ് നടക്കുന്നത്. സ്വദേശിവത്കരണത്തിൻെറ തോത് വ൪ധിപ്പിക്കലാണ് യോഗത്തിൻെറ മുഖ്യലക്ഷ്യം എന്നതിനാൽ സൗദി അറേബ്യ വിജയകരമായി നടപ്പാക്കിവരുന്ന ‘നിതാഖാത്ത്’ ശ്രദ്ധേയ ച൪ച്ചയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജി.സി.സി രാജ്യങ്ങളിൽ സ്വദേശിവത്കരണം ഊ൪ജിതമാക്കുക, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗൾഫ് രാജ്യങ്ങളിലെ സ്വദേശി തൊഴിലാളികൾക്ക് ഇതര രാജ്യങ്ങളിൽ ജോലി മാറാനുള്ള സാധ്യത ലളിതമാക്കുക, നി൪ബന്ധ ജോലിയും മനുഷ്യക്കടത്തും ഇല്ലാതാക്കുക, ഗൾഫ് സഹകരണം തൊഴിൽ മേഖലയിലുണ്ടാക്കിയ ഉണ൪വ് വിലയിരുത്തുക എന്നീ വിഷയങ്ങൾ ചതു൪ദിന സമ്മേളനം ച൪ച്ച ചെയ്യും. തൊഴിൽ മന്ത്രാലയത്തിന് പുറമെ സിവിൽ സ൪വീസ് മന്ത്രാലയവും തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട സ൪ക്കാ൪ സ്ഥാപന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. സൗദിയിൽ നിന്നുള്ള സംഘത്തിന് തൊഴിൽ മന്ത്രി എൻജി. ആദിൽ ഫഖീഹ് നേതൃത്വം നൽകുമെന്ന് മന്ത്രാലയത്തിലെ അന്താരാഷ്ട്രകാര്യ അണ്ട൪സെക്രട്ടറി ഡോ. അഹ്മദ് അൽഫുഹൈദ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ സമാനതയുള്ളതാണെന്നതിനാൽ ജി.സി.സി തൊഴിൽ മന്ത്രിമാരുടെ ഒത്തുചേരൽ വളരെ സുപ്രധാനമാണെന്നും അൽഫുഹൈദ് കൂട്ടിച്ചേ൪ത്തു. സ്വദേശിവത്കരണത്തിൽ മാതൃകാപങ്കാളിത്തം വഹിച്ച സ്ഥാപനത്തെയും തൊഴിലവസരം സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ ചെറുകിട സംരംഭത്തെയും സമ്മേളനത്തിൽ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.